പുത്തൂർ: രാജ്യത്തെ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണക്കായി പുത്തൂരിൽ നിർമ്മിച്ച സ്മാരകം തകർത്ത നിലയിൽ കണ്ടെത്തി. ദക്ഷിണേന്ത്യയിലെ തന്നെ ഏക അമർ ജവാൻ ജ്യോതിക്കുനേരെയാണ് അജ്ഞാതരായ രാജ്യദ്രോഹികളുടെ ആക്രമണം നടന്നത്. ദേശസ്‌നേഹത്തിന്റെയും സൈനികരോടുള്ള ആദരവിന്റെയും അടയാളമായാണ് ജ്വലിച്ച് നിൽക്കുന്ന അമർ ജവാൻ ജ്യോതിയെ നശിപ്പിച്ചത് രാജ്യസ്നേഹികളെ നൊമ്പരപ്പെടുത്തിയിരിക്കുയാണ്.

നാട്ടോജ ഫാണ്ടേഷൻ നടത്തുന്ന അംബിക ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപനമാണ് 2017ൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കില്ലെ ഗ്രണ്ടിൽ അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. ധീരരായ സൈനികരോട് ആദരവ് പ്രകടിപ്പിക്കുന്നതിന് ഈ സ്മാരകത്തിൽ ദേശസ്നേഹത്തെ അടയാളപ്പെടുത്തുന്ന തീജ്വാല നിരന്തരം കത്തിക്കൊണ്ടിരിക്കുന്നു.

ചൊവ്വാഴ്ച അംബിക എഡ്യൂക്കേഷൻ മാനേജർ സ്മാരകം സന്ദർശിച്ചപ്പോഴാണ് തകർക്കപ്പെട്ടതായി കണ്ടെത്തിയത്. അഗ്‌നിജ്വാലയെ മൂടുന്ന ഗ്ലാസ് തകർന്നതായും ഒരു തേങ്ങ സമീപത്ത് കിടക്കുന്നതും കണ്ടെത്തി. mdceരകത്തിലേക്ക് നാളികേരം എറിഞ്ഞതായും കാണപ്പെട്ടു.
സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു സ്വകാര്യ സ്ഥാപനം സ്ഥാപിച്ച ഒരേയൊരു സൂാരകമാണ് അമർ ജവാൻ ജ്യോതി.

സ്മാരകം നശിപ്പിക്കുന്നത് പട്ടാളക്കാരുടെ ത്യാഗത്തെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിക്കാൻ തയ്യാറായ നമ്മുടെ സൈനികരുടെ സംരക്ഷണയിൽ ജീവിച്ച ശേഷമാണ് ഈ പ്രവൃത്തി ചെയ്യതെന്നും ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും അംബിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സെക്രട്ടറി സുബ്രഹ്മണ്യ നട്ടോജ അഭിപ്രായപ്പെട്ടു. സ്മാരകത്തിന് കേടുപാടുകൾ വരുത്തുന്നത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.