റായ്പൂർ: ഛത്തീസ്‌ഗഢിലെ ബസ്തർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ചന്ദമേത - പ്യാർഭട്ട് ഗ്രാമങ്ങൾക്കിടയിലെ വനമേഖലയിൽ രാവിലെ എട്ടോടെയാണ് വെടിവയ്പ് ആരംഭിച്ചത്. എ.കെ 47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ, ക്യാമ്പ് ചെയ്യാനുള്ള സാമഗ്രികൾ എന്നിവ പിടിച്ചെടുത്തതായും ബസ്തർ റേഞ്ച് ഐ.ജി അറിയിച്ചു.

ബസ്തർ, ദണ്ഡേവാഡ, സുക്മ എന്നിവിടങ്ങളിൽ നിന്നുള്ള ഡിസ്ട്രിക്ട് റിസർവ് ഗാർഡും, സി.ആർ.പി.എഫും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. മേഖലകളിൽ സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.