കൊച്ചി : കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. ഇടപ്പള്ളി സ്വദേശി അമലിനാണ് കഴുത്തിൽ വെട്ടേറ്റത്. ബാറിലെ തർക്കത്തിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി പത്തനംതിട്ട സ്വദേശി ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.