തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ അടുത്ത വർഷത്തെ പൊങ്കാല ഫെബ്രുവരി 27ന്. ഫെബ്രുവരി 19 ന് രാവിലെ 8.45 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസം നീളുന്ന ഉത്സവത്തിനു തുടക്കമാകും. പൊങ്കാല ദിവസം രാവിലെ 10.50 നാണ് അടുപ്പുവെട്ട് ചടങ്ങ്. ഉച്ചയ്ക്ക് 2.40 ന് പൊങ്കാല നൈവേദ്യം. 28 ന് രാത്രി 9.45 ന് കാപ്പഴിച്ച് കുടിയിറക്കൽ. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.