സിഡ്‌നി: സഹതാരത്തിന് കൂടി വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ വിജയാഘോഷ രീതി മാറ്റി ഓസ്്‌ട്രേലിയൻ ടീം. ഓസ്‌ട്രേലിയൻ താരവും ടൂർണ്ണമെന്റിൽ ടീമിന്റെ വിജയത്തിൽ നിർണ്ണായ പങ്കുവഹിച്ചതുമായ ഉസ്മാൻ ക്വാജക്ക് വേണ്ടിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ പതിവ് രീതി ഉപേക്ഷിച്ചത്. മാറ്റത്തിന് കൈയടിച്ച് സോഷ്യൽ മീഡിയയും

ആഷസ് നേടിയ ആസ്ട്രേലിയൻ കളിക്കാൻ അവാർഡ് ദാനത്തിന് ശേഷം കുപ്പികൾ തുറക്കാൻ തയ്യാറായപ്പോൾ, അത്തരം ആഘോഷങ്ങളിൽ ഏർപ്പെടാൻ തന്റെ മതം അനുവദിക്കാത്തതിനാൽ ഉസ്മാൻ ക്വാജ മാറി നിന്നു. കമ്മിൻസ് അത് ശ്രദ്ധിക്കുകയും തന്റെ ടീമംഗങ്ങളോട് അൽപ്പ നേരത്തേക്ക് ഷാംപെയിൻ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്യാപ്റ്റൻ ക്വാജയോട് ഫോട്ടോയ്ക്കായി വരാൻ ആംഗ്യം കാണിക്കുകയും, അതിനുശേഷം, മറ്റ് കളിക്കാരോട് അവരുടെ ആഘോഷം തുടരാനും ആവശ്യപ്പെട്ടു.

 

നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഉസ്മാൻ ക്വാജ ഗംഭീരമാക്കിയിരുന്നു. ആഷസ് പരമ്പരയിലെ സിഡ്നി ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ താരം ഈ ഗ്രൗണ്ടിലെ അപൂർ നേട്ടവും സ്വന്തമാക്കി. സിഡ്നിയിൽ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്ററായിരിക്കുകയാണ് ഖവാജ. 1968/69ൽ വെസ്റ്റിൻഡീസിനെതിരേ ഡഗ് വാൾട്ടേഴ്സാണ് ഈ ഗ്രൗണ്ടിൽ ആദ്യമായി രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയത്. പിന്നീട് 2005/06 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ റിക്കി പോണ്ടിങ്ങും ഈ നേട്ടം സ്വന്തമാക്കി. ആഷസ് പരമ്പരയിലെ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ക്വാജ. ആദ്യ ഇന്നിങ്സിൽ 260 പന്തിൽ നിന്ന് 137 റൺസെടുത്ത ക്വാജ രണ്ടാം ഇന്നിങ്സിൽ 138 പന്തിൽ നിന്ന് 101 റൺസോടെ പുറത്താകാതെ നിന്നു. 2019-ലെ ആഷസ് പരമ്പരയിലാണ് ക്വാജ അവാനമായി ടെസ്റ്റ് കളിച്ചത്.

പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയ ഞായറാഴ്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 146 റൺസിന് പരാജയപ്പെടുത്തി ആഷസ് 4-0 ന് സ്വന്തമാക്കി. പകൽ-രാത്രി പോരാട്ടം 3 ദിവസത്തിനുള്ളിൽ ആതിഥേയർ അവസാനിപ്പിച്ചു. 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 124 റൺസിന് എല്ലാവരും പുറത്തായി. വിക്കറ്റ് നഷ്ടപ്പെടാതെ 68 റൺസ് എന്ന സ്‌കോറിൽ നിന്നാണ് ഇംഗ്ലണ്ടിന്റെ കൂട്ടത്തകർച്ച. ഓപ്പണർമാരായ റോറി ബേൺസ് 26(46) സാക് ക്രൗളി 36(66) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റർമാർ നിരാശപ്പെടുത്തി. ആഷസ് പരമ്പരയിൽ ഒരു ടെസ്റ്റ് പോലും ഇംഗ്ലണ്ടിന് ജയിക്കാനായില്ല.