സിഡ്നി: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. ഏകദിന- ടി20 മത്സരങ്ങൾക്കുള്ള ടീമിനെ ആരോൺ ഫിഞ്ച് നയിക്കും.

അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസീസ് വിൻഡീസിൽ കളിക്കുക. മാർച്ചിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇല്ലാതിരുന്ന എട്ട് താരങ്ങൾ ടീമിൽ തിരിച്ചെത്തി. ആരോൺ ഫിഞ്ച് തന്നെയാണ് ടീമിനെ നയിക്കുക. സെന്റ് ലൂസിയയിലാണ് ടി20 മത്സരങ്ങൾ നടക്കുക. ബാർബഡോസിലാണ് ഏകദിനം.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മോയിസസ് ഹെന്റിക്വസ്, അലക്സ് ക്യാരി, മിച്ചൽ സ്വെപ്സൺ എന്നിവരാണ് ടീമിൽ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഉൾപ്പെട്ടതിനെ തുടർന്നാണ് ഇവരെ ടീമിൽ എടുക്കാതിരുന്നത്. എന്നാൽ കോവിഡ് ഭീതിയെ തുടർന്ന് ഓസ്ട്രേലിയ പരമ്പരയിൽ നിന്ന് പിന്മാറി.

ഓസ്ട്രേലിയൻ ടീം: ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഡാർസി ഷോർട്ട്, സ്റ്റീവൻ സ്മിത്ത്, മാത്യൂ വെയ്ഡ്, മാർകസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഫിലിപ്പ്, അലക്സ് കാരി, ആഷ്ടൺ അഗർ, മോയിസസ് ഹെന്റിക്വസ്, തൻവീർ സംഗ, ജേസൺ ബെഹ്രൻഡോർഫ്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, റിലെ മെറിഡിത്ത്, ജൈ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ആൻഡ്രൂ ടൈ, ആദം സാംപ.