ഫെഡറൽ ഗവൺമെന്റിന്റെ ഇന്ധന എക്‌സൈസ് തീരുവ ഇന്ന് രാത്രി സാധാരണ നിലയിലേക്ക് എത്തുന്നതോടെ ഇന്ധന വില ഉയരും. ഇതോടെ രാജ്യമെമ്പാടുമുള്ള സർവീസ് സ്റ്റേഷനുകൾ നവാഹനങ്ങളാൽ നിറയുകയാണ്.ബൗസർ വില ലിറ്ററിന് 24 സെന്റ് വരെ ഉയർത്തുമെന്നാണ് വിലയിരുത്തൽ.

രാജ്യമെമ്പാടുമുള്ള ഡ്രൈവർമാർക്ക് നാളെ പൂർണ്ണ വില വർദ്ധനവ് ബാധിക്കില്ലെങ്കിലും, രാജ്യത്തുടനീളമുള്ള ചില്ലറ വ്യാപാരികൾ അവരുടെ വർദ്ധനവ് നേരത്തെ തന്നെ ആരംഭിച്ചതായിട്ടണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വില വർദ്ധനവ് ഉറപ്പായതോടെ മിക്ക പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ് ഉള്ളത്.ക്വീൻസ്ലാൻഡിലെയും വെസ്റ്റേൺ ഓസ്ട്രേലിയയിലെയും ഇന്ധന സ്റ്റേഷനുകളും നീണ്ട നിരയാണ്. വിക്ടോറിയയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മിൽഡുറയിലെ ആപ്കോ സർവീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ കാറുകളും ട്രക്കുകളും ക്യൂവിലാണ്

മാർച്ചിൽ മോറിസൺ സർക്കാരിന്റെ അവസാന ബജറ്റിൽ അവതരിപ്പിച്ച ഇന്ധന എക്‌സൈസ് കുറവ് ഇന്ന് അർദ്ധരാത്രിയോടെയാണ് അവസാനിക്കും.സെപ്റ്റംബർ 23-ന് അവസാനിച്ച ആഴ്ചയിൽ ഓസ്ട്രേലിയയിൽ അൺലെഡ് പെട്രോളിന്റെ ശരാശരി മൊത്തവില ലിറ്ററിന് 150.2 സെന്റ് ആയിരുന്നു, ഇത് മുൻ കാലയളവിലെ 152.3ൽ നിന്ന് കുറഞ്ഞുതായാണ് കണക്കുകൾ.