കണ്ണൂർ: കണ്ണൂർ ചാലാട് ഒൻപതുവയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വളപട്ടണം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവന്തികയെ ആരോ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് സംശയം.

ഗൗരവത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നതും. വീട്ടിൽ ഉള്ള എല്ലാവരേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.