ആവശ്യമായ ചേരുവകൾ
ഇഞ്ചി- ½ മുറി
വെളുത്തുള്ളി 3
ചുവന്നുള്ളി 5 എണ്ണം
(ഇത്രയും ഒരുമിച്ച് അരച്ചുവെക്കുക)

മുളകുപൊടി- 2 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുടംപുളി- 2 ചുള
കരിവേപ്പില- 2 കതിർപ്പ്

പാകം ചെയ്യുന്ന വിധം

മീൻ കഴുകി വാരിവെക്കുക. മീൻ ചട്ടി അടുപ്പിൽ വച്ച്, വെളിച്ചെണ്ണ ഒഴിച്ച് കടുകുപൊട്ടിച്ചു കഴിഞ്ഞാൽ, ഇഞ്ചി വെളുത്തുള്ളി, കൊച്ചുള്ളി അരച്ചു വച്ചിരിക്കുന്നത് ഇട്ട് വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞാൽ അതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവയിട്ട് വീണ്ടും വഴറ്റുക. അതിലേക്ക് കുടമ്പുളി കുതിരാൻ ഇട്ടു വച്ചിരിക്കുന്ന വെള്ളം അൽപ്പം ഒചിച്ച്, പുളിയും കീറിയിടുക. ഇതിലേക്ക് കഴികിവച്ചിരിക്കുന്ന മീൻ കഷണങ്ങളും ചേർത്തിളക്കി മൂടിവച്ച് 10 മിനിറ്റ് വേവിക്കുക. അടപ്പ് തുറന്ന്, തീകുറച്ച്, 5 മിനിറ്റ് കൂടി വേവിക്കുക. കറി തയ്യാർ.

കുറിപ്പ്:- നമ്മുടെ പഴയ അമ്മച്ചിമാരുടെ കറികളുടെ സ്വാദ് നമ്മുടെ ഓരൊരുത്തരുടെയും മനസ്സിൽ കിടക്കുന്നതിന്റെ കാരണവും ഇതു തന്നെയാവാം. മീൻ ചാറിന്റെ സ്വാദും ഇതുതന്നെയാവാം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു 3, 4 സ്പൂൺ പുളി വെള്ളം അല്ലാതെ, പ്രത്യേകിച്ച് വെള്ളം ചേർക്കുന്നില്ല എന്ന് എടുത്തുപറയേണ്ട കാര്യം ആണ്. മീൻ വേകാൻ ആവശ്യമുള്ള വെള്ളം അതിൽ നിന്നു തന്നെ ഇറങ്ങി വരുന്നു എന്നത് ഒരു പ്രത്യേകത തന്നെയാണ്.