ഭോപ്പാൽ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാർ അപകടത്തിൽപ്പെട്ടു. രാജസ്ഥാ നിലെ സൂർവാളിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം.അസ്ഹറുദ്ദീൻ സഞ്ചരിച്ച വണ്ടി ഒരു തട്ടുകടയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തട്ടുകടയിലെ ജീവന ക്കാരനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന അസ്്ഹറുദ്ദീനും കുടുംബത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പൊലീസ് അപകടസ്ഥലത്തെത്തി. അസ്ഹ റുദ്ദീനും കുടുംബവും ഹോട്ടലിലേക്ക് മാറിയതായി പൊലീസ് പറഞ്ഞു. പുതുവർഷം ആഘോഷി ക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക് പോകുന്നതിനിടെയാണ് അപക ടം ഉണ്ടയാത്.