കണ്ണൂർ:ബാബരി നമുക്ക് മറക്കാതിരിക്കുക എന്ന പ്രമേയമുയർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ ബാബരി സമ്മേളനം സംഘടിപ്പിക്കും.ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിനമായ ഡിസംബർ ആറിന് വൈകുന്നേരം 4.15ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനം പോപുലർ ഫ്രണ്ട് ദേശീയ സമിതി അംഗം പ്രൊഫസർ പി കോയ ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നിഷാദ് റഷാദി , പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ സി എ റഹൂഫ്, പി ക അബ്ദുൽ ലത്തീഫ്, ആസിഫ് എം നാസർ,കണ്ണൂർ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ്, എസ് ഡി പി ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ, നാഷണൽ വിമെൻസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി ഷാഹിന എന്നിവർ പങ്കെടുക്കും.