കോതമംഗലം; എതിർകക്ഷി ഡിഡി യായി കെട്ടവച്ച നഷ്ടപരിഹാരത്തുക നൽകാതെ ഉപഭോക്തൃസമിതി ജീവനക്കാർ വട്ടംകറക്കുന്നതായി പരാതിക്കാരൻ.

തട്ടേക്കാട് ഞായപ്പിള്ളി മൈലത്തോട്ടത്തിൽ ബേബി മാത്യുവാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് ബിസിനസ്സ് പങ്കാളിയെക്കെതിരെ താൻ നൽകിയ പരാതിയിൽ ജില്ലാ ഉപഭോക്തൃകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായെന്നും ഇതെത്തുട
ർന്ന് എതിർകക്ഷി നഷ്ടപരിഹാരമായി 25000 രൂപ വിധിച്ചിരുന്നെന്നും ഈ തുക വർഷങ്ങൾ പിന്നിട്ടും തനിക്ക് ലഭിച്ചില്ലന്നുമാണ് ബേബി മാത്യുവിന്റെ പരാതി.

എതിർകക്ഷി ഡിഡിയായി തുക കോടതിയിൽ കെട്ടിവച്ചതായി വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇത് വാങ്ങാൻ പലതവണ ബന്ധപ്പെട്ട ജീവനക്കാരെ പലതവണ ണ്ടു.ഒരു തവണ ഓഫീസിൽ എത്തിയപ്പോൾ ഡിഡി നഷ്ടപ്പെട്ടുപോയി എന്നാണ് ഇവിടുത്തെ ഉദ്യോഗസ്ഥരിൽ ഒരാൾ അറിയിച്ചത്.പിന്നീട് ഇത് കണ്ടുകിട്ടിയെന്നും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇവർ പറഞ്ഞു.
ജില്ലാ ഉപഭോക്ത്യഫോറത്തിൽ നിന്നും 2012-ലാണ് അനുകൂല വിധി ലഭിച്ചത്.എതിർ കക്ഷി നൽകിയ അപ്പിലിൽ തിരുവനന്തപുരം വഴുതക്കാട്ടെ സംസ്ഥാന സമിതി ഓഫീസിൽ നിന്നും 2019-ൽ വീണ്ടും അനകൂല വിധിയുണ്ടായി.ഇതിനിടയിൽ എതിർ കക്ഷി നഷ്ടപരിഹാരത്തുക ഡിഡിയായി സമിതി ഓഫീസിൽ എൽപ്പിച്ചിരുന്നു.

ഇതിനുശേഷം ആദ്യം തിരുവനന്തപുരത്തെ ഓഫീസിലെത്തിയപ്പോൾ എതിർകക്ഷി ഏൽപ്പിച്ച ഡിഡി കാണാതായി എന്നായിരുന്ന ചുമതലപ്പെട്ട ഉദ്യഗസ്ഥന്റെ വെളിപ്പെടുത്തൽ.ഏറെ താമസിയാതെ വീണ്ടും ഓഫീസിലെത്തി,പ്രശ്നത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ടപ്പോൾ ഡിഡി കണ്ടെത്തിയെന്നും ഇത് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഉദ്യഗസ്ഥർ അറിയിച്ചു.

പിന്നീട് മാസങ്ങളോളം കാത്തിരുന്നിട്ടും നഷ്ടപരിഹാരത്തുക കിട്ടിയില്ല.വീണ്ടും ഒരുവട്ടം കൂടി ഓഫീസിൽ എത്തി വിവരം തിരക്കിയപ്പോൾ ഡിഡിയുടെ വാല്യൂഡിറ്റി കഴിഞ്ഞെന്നും ഇത് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നുമായിരുന്നു മറുപിടി.ഇതിനുശേഷം ഇപ്പോൾ രണ്ടുവർഷത്തോളമായി.ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ അനുകൂല നീക്കമുണ്ടായിട്ടില്ല.ഫോൺവിളിച്ചാൽ എടുക്കാറുപോലുമില്ല.

ഇതുസംബന്ധിച്ച് രജിസ്ട്രേഡ് തപാലിൽ പരാതി നൽകിയെങ്കിലും ഓഫീസ് ജീവനക്കാർ ഇത് കമ്മീഷന് മുമ്പാകെ ഹാജരാക്കിയിട്ടില്ലന്നാണ് കരുതുന്നത്.മൂന്നുവട്ടം തിരുവനന്തപുരത്ത് പോയി വിവരങ്ങൾ തിരക്കിയ വകയിൽ നല്ലൊരുതുക മുടക്കായി.എനിക്കൊപ്പം നഷ്ടപരിഹാരത്തുക വിധിച്ചവരിൽ രണ്ടുപേർക്ക് പലിശ സഹിതം തുക ലഭിച്ചു.ഞാനടക്കം മറ്റ് രണ്ടുപേർക്കാണ് ഇനിയും തുക ലഭിക്കാത്തത്. ഉദ്യഗസ്ഥ തലത്തിലെ വീഴ്ചയാണ് ഇതിനുകാരണം എന്നാണ് മനസ്സിലാവുന്നത്.ബേബി മാത്യു വ്യക്തമാക്കി.