മനാമ: 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉൾപ്പെടുത്തിയും കോവിഡ് റെഡ് ലിസ്റ്റ് പരിഷ്‌കരിച്ച് ബഹ്‌റൈൻ . സിവിൽ ഏവിയേഷൻ അധികൃതരാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

റെഡ് ലിസ്റ്റിലെ പുതിയ മാറ്റങ്ങൾ ഒക്ടോബർ പത്ത് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാന്മർ, ജോർജിയ, ദക്ഷിണാഫ്രിക്ക, നമീബിയ, ഉഗാണ്ട, സിംബാബ്‌വെ, മൊസാമ്പിക്, മലാവി, ഇക്വഡോർ എന്നീ രാജ്യങ്ങളെയാണ് കോവിഡ് റെഡ് ലിസറ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം റൊമാനിയയെ പുതിയതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16 ആയി മാറി.