ബെംഗളൂരു :ബെംഗളൂരുവിൽവീണ്ടും കെട്ടിടം തകർന്നു. ബാനസവാടിക്കു സമീപം കസ്തൂരിനഗർ ഡോക്ടേഴ്‌സ് ലേഔട്ടിൽ ഇന്നലെ അഞ്ചു നില അപ്പാർട്‌മെന്റ് കെട്ടിടം തകർന്നതോടെ നിർമ്മാണരംഗത്തെ പാളിച്ചകൾ വീണ്ടും ചർച്ചയാകുകയാണ്.

കെട്ടിടം തകരും മുൻപ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഒഴിവായത്. നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തിൽ പൊട്ടലുകൾ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പൊലീസും അഗ്‌നിശമന സേനയും ചേർന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂർണമായും തകർന്നത്.

വെറും 5-6 വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിൽ 8 ഫ്‌ളാറ്റുകളാണുള്ളത്. ഇതിൽ 3 കുടുംബങ്ങൾ മാത്രമേ താമസിച്ചിരുന്നുള്ളൂ.