കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. മാങ്ങാനം പൈങ്കളത്തു വീട്ടിൽ വിഷ്ണു ഭാസ്‌കർ (26) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തോടെയാണു സംഭവം. സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ശാഖയിൽ ഉദ്യോഗസ്ഥനാണ്. വീട്ടിൽനിന്ന് പുക വരുന്നതു കണ്ട് അയൽവാസികളാണ് സ്ഥലത്ത് ആദ്യം എത്തിയത്.

വീടിനോട് ചേർന്ന് ഇവരുടെ തന്നെ വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലാണു സംഭവം. വാടകക്കാർ കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നതിനാൽ ഇവിടെ ആരും ഇല്ലായിരുന്നു. മാതാപിതാക്കളും സ്ഥലത്ത് ഇല്ലായിരുന്നു. അവിവാഹിതനാണ്.