കണ്ണൂർ: സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാർസൽ നൽകാൻ തീരുമാനിച്ചത്. മദ്യകടത്ത് തടയാൻ കർശന നടപടി എക്സൈസ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.

കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ പല ബുദ്ധിമുട്ടുകൾ ഉണ്ട്. കൂടുതൽ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവുകയുള്ളു. എന്നാൽ കശുവണ്ടി കർഷകരെ സഹായിക്കാൻ പറ്റുന്ന ഈ പദ്ധതി ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നീരക്ക് വേണ്ട പോലെ മാർക്കറ്റ് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.