മുംബൈ: ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്റ്സ്) തട്ടിപ്പ് കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർത്തോ ദാസ് ഗുപ്ത അറസ്റ്റിൽ. കേസുമായ ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്ന 15-ാമത്തെ വ്യക്തിയാണ് ഗുപ്ത. പുണെ ജില്ലയിലെ രാജ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച മുംബൈയിലെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ബാർക് മുൻ സിഒഒ റാമിൽ രാംഗരിയ അടക്കമുള്ളവരെ കേസിൽ സിഐയു അറസ്റ്റ് ചെയ്തിരുന്നു.