റു വർഷമായി നാടണയാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ എംബസിയുടെ യും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ കഴിഞ്ഞദിവസം നാടണഞ്ഞു. റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു ബഷീർ. സ്‌പോൺസർ മായിട്ടുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെടുകയും, തുടർന്ന് വിവിധ ജോലികൾ കൾ ചെയ്തു ജീവിക്കുകയുമാ യിരുന്നു.

പാസ്‌പോർട്ടും വിസയും ഇല്ലാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര വിദൂരം ആയിരുന്നു .തുടർന്ന് ഫിഫ ഫർണിച്ചർ സൂക്കിലെ കാരുണ്യവാനായ സുഹൃത്തുക്കളുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകൻ ദീപക് മേനോനെ സമീപിക്കുകയും അതിനെ തുടർന്ന് വേൾഡ് എൻ.ആർ. ഐ. കൗൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ ശ്ര സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ബഹറിൻ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടുകയും ഔട്ട് പാസ്സ് ലഭിക്കുകയും ചെയ്തു.അതിനു ശേഷം എമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ യാത്ര നിരോധനം എടുത്തു കളയുകയും യാത്ര ചെയ്യാൻ അനുമതി ലഭിക്കുകയും ചെയ്തു.

റിഫാ ഫർണിച്ചർ സൂക്കിലെ റഷീദ് തോലേരിയുടെ ശ്രമഫലമായി വിമാന ടിക്കറ്റും ലഭിച്ചു. സ്വന്തമായി ഒരു ഭവനം പോലുമില്ലാത്ത ബഷീറിനെ കാത്തിരുന്ന ഭാര്യയും മോളും ഈ വാർത്ത അറിഞ്ഞപ്പോൾ മുതൽ വളരെ സന്തോഷത്തിലാണ്. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രവർത്തിച്ച ഫിഫ ഫർണിച്ചർ സൂക്കിലെ നൗഷാദ് പയ്യോളി ,അഷ്‌റഫ് കട്ടിപ്പാറ ,ശ്രീകാന്ത് പെരിന്തൽമണ്ണ ,സലീം പയ്യോളി ,ഫൈസൽ പയ്യോളി ,ഗഫൂർ കണ്ണൂർ,ബഷീർ എന്നിവരോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. തന്റെ യാത്ര ഇത്രയും പെട്ടെന്ന് തയ്യാറാക്കി നൽകിയ ഇന്ത്യൻ എംബസി, എമിഗ്രേഷൻ അധികൃതർ, സുധീർ തിരുനിലത് ദീപക് മേനോൻ എന്നിവരോടും പ്രത്യേകം നന്ദി അറിയിച്ചു .