മുംബൈ: അഴിമതി വിരുദ്ധ സമിതിയുടെ തലവനായി മുൻ ഗുജറാത്ത് ഡി.ജി.പി ഷാബിൽ ഹുസൈൻ ഷെഖദാം ഖണ്ഡ്വാവാലയെ നിയമിച്ച് ബി.സി.സിഐ.

മാർച്ച് 31-ന് കാലാവധി അവസാനിച്ച അജിത് സിങ്ങിന് പകരമാണ് ഷാബിൽ ഹുസൈനെ നിയമിച്ചിരിക്കുന്നത്. 2018 ഏപ്രിൽ മുതൽ ബി.സി.സിഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായിരുന്നു അജിത് സിങ്.

1973 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഷാബിർ ഹുസൈൻ 2010 ഡിസംബറിലാണ് ഗുജറാത്ത് ഡി.ജി.പി സ്ഥാനത്തു നിന്ന് വിരമിക്കുന്നത്