ആവശ്യമായ ചേരുവകൾ:-

ബീഫ് ബോൾ- 5
സവാള- 1
ഇഞ്ചി- 1 കഷണം
വെളുത്തുള്ളി- 10 അല്ലി
കുരുമുളക്- 1 ടീ.സ്പൂൺ
മുളക്‌പൊടി- 1 ടേ.സ്പൂൺ
എണ്ണ- ½ കപ്പ്
ഉപ്പ് - പാകത്തിന്

പാകംചെയ്യുന്ന വിധം:-

ബീഫ് ബോളുകൾ ഒന്നു എണ്ണയിൽ വറുത്തു മാറ്റിവെക്കുക. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കൊത്തി അരിഞ്ഞ്, നോൺസ്റ്റിക് പാനിൽ എണ്ണ ഒഴിച്ച് വഴറ്റുക. അതിലേക്ക് കുരുമുളക് പൊടിയും മുളക്‌പൊടിയും ചേർത്ത് വീണ്ടൂം വഴറ്റി എണ്ണ തെളിയുബോൾ വറുത്തുവച്ചിരിക്കുന്ന ബീഫ് ബാൾസും ചേർത്ത് അല്പം ചൂടുവെള്ളവും ചേർത്ത് മൂടിവച്ച്, വേവിക്കുക. ഇഷ്ടാനുസരണം, അല്പം മല്ലിയിലയും ചേർത്ത്
വിളമ്പാം.

കുറിപ്പ്:- കട്‌ലറ്റിനു മിൻസ് ചെയ്ത് മസാലയും ചേർത്ത് ഒരുട്ടി എടുക്കുന്നതും ഇതുപേലെ, ഉരുളയാക്കി വറുത്ത് കറിയാക്കാം. ബീഫ് മിൻസ് മാത്രമായും തയ്യാറക്കാം. ഇതു പോലെ ഉരുളകൾ ആക്കി വച്ചിരുന്നാൽ എളുപ്പമായിരിക്കും.