ആവശ്യമായ ചേരുവകൾ:

ബീഫ് - 1 കിലോ
മല്ലിപ്പൊടി - 2 ടേ.സ്പൂൺ
മുളക്‌പൊടി - 1 3/4 ടേ.സ്പൂൺ
പെരുംജീരകം - 1 ടീ.സ്പൂൺ
പച്ച കുരുമുളക് - 1 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി - ½ ടീ.സ്പൂൺ
ഇഞ്ചി - 1 ½ ടേ.സ്പൂൺ
വെളുത്തുള്ളി - 2 ടേ.സ്പൂൺ
ഉപ്പ് പാകത്തിന്
ഇറച്ചിമസാല - 1 ടേ.സ്പൂൺ
കരിയാപ്പില - 2 കതിർപ്പ്
തേങ്ങാക്കൊത്ത് - ½ കപ്പ് (പച്ചക്കോ, വറുത്തതോ)
കൊച്ചുള്ളി - ½ കപ്പ്
വെളീച്ചെണ്ണ - ¼ കപ്പ്

പാകം ചെയ്യുന്ന വിധം:

ബീഫ് ചെറുതായി അരിഞ്ഞ്, 2 മുതൽ 8 വരെയുള്ള ചേരുവകകൾ ഒരുമിച്ചരച്ച്, ബീഫിനൊപ്പെം ചേർത്ത്, കരിവേപ്പിലയും തേങ്ങാക്കൊത്തും ചേർത്ത്, ചെറുതീയിൽ പ്രഷർകുക്കറിൽ തുറന്നു വച്ച് വെള്ളം ഇറങ്ങാൻ അനുവദിക്കുക. ആവശ്യത്തിനു വെള്ളം ഉണ്ടെങ്കിൽ അടച്ചുവച്ച്, 4, 5 വിസിൽ വരാൻ അനുവദിക്കുക. തുറന്ന് വേവുനോക്കി ആവശ്യമെങ്കിൽ ഒന്നു കൂടി വേവിക്കാം. ഒരു പരന്ന പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊച്ചുള്ളി അല്പം ഇട്ട് വഴറ്റി അതിലേക്ക് ആവശ്യത്തിനു ബീഫും ചേർത്ത് നിങ്ങളുടെ ഇഷ്ടനിഷ്ടം മൂപ്പിച്ചെടുക്കുക. വാങ്ങുന്നതിനു മുൻപ് അല്പം പച്ചകരിവേപ്പിലയും, കുരുമുളക് പൊടിയും തൂകി വാങ്ങി ഉപയോഗിക്കുക.

കുറിപ്പ്: ബീഫ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഒന്ന് തിളപ്പിച്ച് ഊറ്റിക്കളഞ്ഞാൽ എല്ലാവർക്കും, കഴിക്കാം. ബീഫിലുള്ള കൊഴുപ്പിന്റെ അംശം കുറയുകയും ചെയ്യും. പച്ചക്കുരുമുളകിനു പകരം, ഉണക്ക് കുരുമുളകും മതിയാകും. കൊഴുപ്പ് തിളപ്പിച്ചൂറ്റിക്കഴിഞ്ഞിട്ട്, അരപ്പുചേർത്ത് പടിപടിയായുള്ള രീതിയിൽ തയ്യാറാക്കാം. തേങ്ങക്കൊത്തും പച്ചക്കും, വറുത്തും ചേർക്കാം.