ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസ്(എയിംസ്)ൽ പ്രവേശിപ്പിച്ചു. മലേറിയ ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ഡോ. നീരജ് നിശ്ചലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ഗവർണറെ ചികിത്സിക്കുന്നത്.