കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിയെട്ടാം വാർഷിക ദിനാചരണം നവംബർ 25 ന് നടക്കും. സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും യുവജന റാലിയും പൊതുയോഗവും സംഘടിപ്പിക്കും.ഡിവൈഎഫ്‌ഐ കേന്ദ്ര സംസ്ഥാന നേതാക്കന്മാർ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിൽ പങ്കുചേരും.

കൂത്ത്പറമ്പിൽ നടക്കുന്ന അനുസ്മരണ പരിപാടി എം വിഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡണ്ട് വി വസീഫ്, ട്രഷറർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെയ്ക്ക് സി തോമസ്, എം.വിജിൻ എം.എൽ എ,എം.ഷാജർ, ആർ.രാഹുൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

1994 നവംബർ 25 നാണ് വിദ്യാഭ്യാസ കച്ചവടത്തിനെ തിരായി കൂത്തുപറമ്പിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ എന്നീ ഡി വൈ എഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ടത്. കൂത്ത്പറമ്പിൽ വെച്ച് വെടിയേറ്റ് ശരീരം തളർന്ന് ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ അടക്കം നിരവധി പേർക്ക് അന്ന് പരിക്കേറ്റിരുന്നു