റാനിലെ മതമൗലികവാദ ഫാസിസ്റ്റ് സർക്കാരിനെതിരെ പൊരുതുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ സാമ്രാജ്യത്വ വിരുദ്ധ ഫോറത്തിന്റെ എറണാകുളം ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.മേനക ജംഗ്ഷനിൽ നടന്ന കൂട്ടായ്മ പ്രൊഫ കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

മതപരമായ കെട്ടുപാടുകൾ സൃഷ്ടിക്കുന്ന അടിമത്തത്തിന്റെ കാൽച്ചങ്ങലകളെ ഭേദിച്ചുകൊണ്ട് ഫാസിസ്റ്റ് ഭരണക്രമത്തെ തൂത്തെറിഞ്ഞ് ജനാധിപത്യ ശക്തികളെ അവരോധിക്കാനാണ് ഇറാനിലെ ഫാസിസ്റ്റ് ഇസ്ലാമിക ശക്തികൾക്കെതിരെ ജനാധിപത്യ മനസ്സുള്ള ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകളും യുവാക്കളും തുടർന്നുകൊണ്ടിരിക്കുന്ന ധീരമായ പ്രക്ഷോഭണത്തോട് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.ഈ പ്രക്ഷോഭം ഇറാനിൽ നടക്കുമ്പോൾ തന്നെ
ഇന്ത്യൻ ജനതയുടെ മഹത്തായ സാമ്രാജ്യത്തെ വിരുദ്ധ പോരാട്ടത്തിന്റെ പാരമ്പര്യമാണ് നമ്മുടെ ഭരണാധികാരികൾ കളങ്കപ്പെടുത്തി കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മതേതര ശാസ്ത്രീയ ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന് പകരം മൃഗീയമായ മതവികാരം കുത്തിയിളക്കി ജനങ്ങളുടെ പൊരുതുന്ന ഐക്യത്തെ ഭരണാധികാരികൾ തകർത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഭരണവർഗത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വളർന്നുവരുന്ന ജനവികാരത്തെ വഴിതിരിച്ചു വിടുവാനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. മാനവരാശിയുടെ കൊടിയ ശത്രുവായ ഫാസിസത്തിന് ആയിരിക്കും ഇത്തരം നടപടികൾ കളമൊരുക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫ്രാൻസീസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു കൂട്ടായ്മയിൽ അഡ്വക്കേറ്റ് സി ആർ നീലകണ്ഠൻ , ദിനേശൻ പി എം, ഹരികുമാർ കേ എസ്, അശോകൻ സിബി, സാൽവിൻ കെ പി, ഷാൻ കെ ഓ, രാജേന്ദ്രൻ, റെജീന ,ജോണി ജോസഫ്, അജയൻ എ ജി, ബ്രഹ്മകുമാർ , നാരായണൻ എൻസി തുടങ്ങിയവർ സംസാരിച്ചു.