കേരള സാഹിത്യ അക്കാദമി സംസ്ഥാനമൊട്ടാകെയുള്ള യുവ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന ത്രിദിന കവിതാശില്പശാല ഏപ്രിൽ 1 മുതൽ 3 വരെ തിരുവനന്തപുരം അരുവിപ്പുറം മഠത്തിൽ നടക്കും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി.പി. അബൂബക്കർ, കെ. ആൻസലൻ എംഎൽഎ, പി.കെ. രാജ്‌മോഹൻ, പി.കെ. മിനി എന്നിവർ സംസാരിക്കും. പി.പി. രാമചന്ദ്രൻ, പി.എൻ. ഗോപീകൃഷ്ണൻ, അനിതാ തമ്പി, പി. രാമൻ, ഡോ. പി.കെ. രാജശേഖരൻ, മനോജ് കുറൂർ, അൻവർ അലി, കെ.വി. സജയ്, വി എസ്. ബിന്ദു, ഡോ. ഡി. അനിൽകുമാർ, ഡോ. എം.എ. സിദ്ദിഖ് എന്നിവർ ക്ലാസ്സുകൾ നയിക്കും. ഏപ്രിൽ മൂന്നിന് സുനിൽ പി. ഇളയിടം സമാപനപ്രഭാഷണം നടത്തും.