ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി സംഘടിപ്പിക്കുന്ന വിവിധ ഐ ടി കമ്പനികൾ തമ്മിലുള്ള വനിതാ ഫുട്‌ബോൾ ടൂർണമെന്റ് ഉത്ഘാടനം ബഹു. കേരള നോലെഡ്ജ് ഇക്കോണമി മിഷൻ( KKEM) ഡയറക്ടർ ഡോ പി എസ് ശ്രീകല ഉത്ഘാടനം ചെയ്തു. ടൂർണമെന്റ് കൺവീനർ റോഷിൻ ഏയ്ഞ്ചൽ ചെറിയാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ഉത്ഘാടകയിൽ നിന്നും ജോയിന്റ് കൺവീനർ ജ്യോതി ജേഴ്സി ഏറ്റുവാങ്ങി.

വ്യാഴാഴ്ച - 20 ജൂലൈ 2023, വൈകുന്നേരം 4:30 മണിക്ക് ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ വച്ച് നടന്ന ഉത്ഘാടനത്തിനു ശേഷം നടന്ന കളികളിൽ H&R വനിതകൾ Polus Software നെയും Tataelxsi വനിതകൾ TCS നെയും തോൽപ്പിച്ചു.

ഇതു മൂന്നാം തവണയാണ് പ്രതിധ്വനി വനിതാ ഫുട്‌ബോൾ ടൂർണമെന്റ് (Raviz Prathidhwani Women 5s in association with Yoode) സംഘടിപ്പിക്കുന്നത്. ഇൻഫോസിസ്, യു എസ് ടി, അലയൻസ്, H& R, ക്വസ്റ്റ് ഗ്ലോബൽ, ടാറ്റാലക്‌സി, Polus Software, Way.Com തുടങ്ങി 12 ഐ ടി കമ്പനികളാണ് വനിതാ ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

93 ഐ ടി കമ്പനികൾ പങ്കെടുക്കുന്ന മെൻസ് ടൂർണമെന്റ് 2 മാസം മുൻപ് ആരംഭിച്ചു പ്രീ ക്വാർട്ടറിലേക്ക് ഈ ആഴ്ച എത്തുകയാണ്. രണ്ടു ടൂർണമെന്റുകളും 27 ജൂലൈ 2023, വൈകുന്നേരം ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ സമാപിക്കും.