കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര ഇടുക്കി പള്ളിവാസൽ പഞ്ചായത്തിൽ സംഘടിപ്പിച്ചു . കുഞ്ചിത്തണ്ണി ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ സുരഭി ഓഡിറ്റോറിയത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ

നിഖിൽ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രദീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജൻ ആർ.സി മുഖ്യപ്രഭാഷണം നടത്തി. കേരളബാങ്ക് കുഞ്ചിത്തണ്ണി ബ്രാഞ്ച് മാനേജർ ഷിബി.എം.എൻ,
വിവേക് മാത്യു ജോസ് , ഇടുക്കി കൃഷി വിഗ്യാൻ കേന്ദ്രം സയന്റിസ്റ്റ് ആഷിബ, ജൈവകർഷകനായ ജയ്‌സൺ പി.ജെ എന്നിവർ പ്രസംഗിച്ചു. വിവിധ ഡിപ്പാർട്ടുമെന്റ്കളെ പ്രതിനിധീകരിച്ച് പള്ളിവാസൽ കൃഷി ഓഫീസർ തുടങ്ങിയവർ

പദ്ധതികൾ വിശദീകരിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കി. നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ് യാത്ര പ്രയാണം നടത്തുന്നത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. സാജു പറവൂർ കലാപരിപാടികൾ അവതരിപ്പിച്ചു.

അടിമാലി ബ്ലോക്കിനു കീഴിലെ വെള്ളത്തൂവൽ പഞ്ചായത്തിൽ നാളെ യാത്ര എത്തിച്ചേരും.

വികസിത് ഭാരത് സങ്കല്പ യാത്ര കോട്ടയം ജില്ലയിലെ അകലകുന്നം പഞ്ചായത്തിൽ സംഘടിപ്പിച്ചു

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്ര കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ അകലകുന്നം പഞ്ചായത്തിൽ ആരംഭിച്ചു. അകലകുന്നം പഞ്ചായത്തിലെ പരിപാടിയിൽ ഭാരതീയ സ്റ്റേറ്റ് ബാങ്ക് ചീഫ് മാനേജർ കെ. ഉഷാകുമാരി അദ്ധ്യക്ഷ ആയിരുന്നു. നബാർഡ് എ ജി എം റെജി വർഗീസ് യോഗനടപടികൾ ഉദ്ഘാടനം ചെയ്തു. എസ് ബി ഐ പൂവതിളപ്പ് മാനേജർ വിനോദ് തദ്ദേവൂസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ വിപിന ചന്ദ്രൻ, മഞ്ജു പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ, KVK പ്രതിനിധി മിന്നു ജോൺ, സാമ്പത്തിക സാക്ഷരത വിദഗ്ധൻ ജെയിംസ് മാത്യു, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ ക്ലാസുകൾ എടുത്തു. വിദഗ്ധ കർഷകരായ ഷാജി എസ്. നെടുമറ്റം, സിറിയക് തോമസ് എന്നിവരെ ആദരിച്ചു. ഉജ്ജ്വല സ്‌കീമിൽ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു, ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു . വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. എസ് ബി ഐ മാനേജർ ശിവദാസ് എം.സ്വാഗതവും, എസ് ബി ഐ ഫിനാൻഷ്യൽ ഇൻക്ല്യൂഷൻ മാനേജർ റെജികുമാർ നന്ദിയും പറഞ്ഞു

വികസിത് ഭാരത് സങ്കൽപ്പ് യാത്ര കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ പര്യടനം നടത്തി

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ പര്യടനം ആരംഭിച്ചു. രാവിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനസമ്പർക്ക-ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഗീത ആർ. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രകാശിനി, കാനറാ ബാങ്ക് ശാസ്താംകോട്ട ബ്രാഞ്ച് മാനേജർ പ്രണേശ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ അരുണിമ വി.റ്റി., മാസ്റ്റേഴ്‌സ് ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധി ബിജു എന്നിവർ പങ്കെടുത്തു. കാനറാ ബാങ്ക് ശാസ്താംകോട്ട ബ്രാഞ്ച് പ്രതിനിധി സോനു വിജയ് വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റബ്ബർ ബോർഡ് അടൂർ റീജ്യണൽ ഓഫീസ് പ്രതിനിധി ഉമാദേവി, റബ്ബർ ബോർഡിന്റെ സേവനങ്ങൾ പരിചയപ്പെടുത്തി. റബ്ബർ ബോർഡിന്റെ മണ്ണ് പരിശോധനാ ആപ്ലിക്കേഷൻ, റബ്ബർ കൃഷിക്കുള്ള ആനുകൂല്യങ്ങൾ, റബ്ബർ തൊഴിലാളികൾക്കായി ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം മൃഗപരിപാലന വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പാർവതി, കേന്ദ്രത്തിന്റെ വിജ്ഞാനവ്യാപന - പരിശീലന പദ്ധതികൾ വിശദീകരിച്ചു. പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന, മത്സ്യത്തൊഴിലാളികൾക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡ് എന്നീ സ്‌കീമുകളെക്കുറിച്ച് ഫിഷറീസ് സർവേ ഓഫ് ഇന്ത്യ പ്രതിനിധി ജോഷ് അശോകൻ വിശദീകരിച്ചു. തപാൽവകുപ്പ് പ്രതിനിധി ആതിര ജെ. ചന്ദ്രൻ പോസ്റ്റോഫീസ് മുഖേന ലഭ്യമാകുന്ന വിവിധ സമ്പാദ്യ പദ്ധതികൾ വിശദീകരിച്ചു.

HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബ് ഡിവിഷൻ സജ്ജീകരിച്ച ഹെൽത്ത് അസസ്‌മെന്റ് ക്യാമ്പിൽ നിരവധിപ്പേർ ജീവിതശൈലീ രോഗനിർണയം നടത്തി. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സമ്പാദ്യ , സുരക്ഷാ, പെൻഷൻ, സ്വയംതൊഴിൽ വായ്പാ പദ്ധതികളെക്കുറിച്ച് കാനറാബാങ്ക് ശാസ്താംകോട്ട ബ്രാഞ്ച് മാനേജർ പ്രണേശ് വിശദീകരിച്ചു. സീറോ ബാലൻസ് അക്കൗണ്ട് , സുരക്ഷാപദ്ധതികൾ എന്നിവയിൽ ചേരാൻ ക്രമീകരിച്ചിരുന്ന എന്റോൾമെന്റ് ബാങ്ക് കൗണ്ടർ ജനങ്ങൾ പ്രയോജനപ്പെടുത്തി. സാമ്പത്തിക സാക്ഷരതാ കൗൺസിലർ അഞ്ചു ജി. മോഹൻ ബാങ്കിങ് സ്‌കീമുകൾ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകി.

കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് നബാർഡ് തയ്യാറാക്കിയ 'ജാനു ' കാർട്ടൂൺ വീഡിയോകൾ പ്രചാരണവാഹനത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. അടൽ പെൻഷൻ യോജന, കിസാൻ ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് സ്‌കീമുകൾ, ഡിജിറ്റൽ ബാങ്കിങ്, UPI ആപ്ലിക്കേഷനുകൾ, ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിവുപകരുന്ന വീഡിയോകൾ ജനങ്ങൾ താത്പര്യപൂർവം വീക്ഷിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ പുതുതായി ഗുണഭോക്താക്കളായ 9 വീട്ടമ്മമാർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകി. സോയിൽ ഹെൽത്ത് കാർഡിന്റെ പ്രയോജനങ്ങൾ, കാർഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യകളായ സൂക്ഷ്മ വളപ്രയോഗം, ഡ്രോൺ സാങ്കേതികവിദ്യ എന്നിവ എഫ്.എ.സി.റ്റി. പ്രതിനിധി മിഥുൻ വിശദീകരിച്ചു. സമീപത്തെ പാടത്ത് ഡ്രോൺ ഡെമോൺസ്‌ട്രേഷൻ നടത്തി. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും, കലണ്ടറുകളും വിതരണം ചെയ്തു.


വികസിത് ഭാരത് സങ്കൽപ്പ യാത്ര ഇടുക്കി വെള്ളത്തൂവൽ പഞ്ചായത്തിൽ സംഘടിപ്പിച്ചു

കേന്ദ്ര ഗവൺമെന്റിന്റെ വികസന-ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന വികസിത് ഭാരത് സങ്കല്പ യാത്ര ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെത്തി. കാനറ ബാങ്ക് അടിമാലി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ ടൗണിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. കാനറ ബാങ്ക് ബ്രാഞ്ച് മാനേജർ പ്രവീണിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.ജയൻ, സ്പീസിയ ഇടുക്കി ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർപേഴ്‌സൺ, ദീപ ജയലാൽ, ഷീബ നവാസ്,കാനറ ബാങ്ക് എ.ഇ.ഒ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഇടുക്കി കൃഷി വിഗ്യാൻ കേന്ദ്രം സയന്റിസ്റ്റ് ആഷിബ, കർഷകരെയും സംരംഭകരെയും പ്രതിനിധീകരിച്ച് സുനി മാത്യു, അജീഷ് ടി.കെ, റെജി ജോസഫ് , ആഷിഷ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സമ്മേളന വേദിയിൽ ആരോഗ്യവകുപ്പ് ജീവിത ശൈലിരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിഗ്യാൻ കേന്ദ്രം, ആത്മ, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ് യാത്ര പ്രയാണം നടത്തുന്നത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. സാജു പറവൂർ കലാപരിപാടികൾ അവതരിപ്പിച്ചു.