കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവല്ക്കരണം നടത്തുന്നതിനുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22.12.223) കഠിനകുളം, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തി.

വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ ചേർന്നു സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ക്യാംപെയിനിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ അംഗങ്ങളാകാനും അവസരമുണ്ട്.

രാവിലെ കഠിനകുളം ഇന്ത്യൻ ബാങ്ക് ശാഖയിൽ നടത്തിയ പരിപാടി ബാങ്ക് മാനേജർ സുഷമ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം അഴൂർ പെരുംകുഴി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.അനിൽ ഉദ്ഘാടനം ചെയ്തു.

പെരുംകുഴി കേരള ഗ്രാമീൺ ബാങ്ക് ശാഖ മാനേജർ റിറ്റോ ടോം, കുടുംബശ്രീ സി ഡി എസ് സുധ ശാന്തികുമാർ, ബാങ്ക് എഫ് എൽ സി എം.ഉമ എന്നിവർ പ്രസംഗിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം അഗ്രികൾചറൽ എൻജിനീയർ ചിത്ര, ഫാക്ട് മാനേജർ സംഗീത, എഫ് എൽ സി നിസ്സാമുദ്ദീൻ, പോസ്റ്റൽ ഡിപ്പാർട്‌മെന്റ് പ്രതിനിധികൾ എന്നിവർ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.

ചടങ്ങിൽ ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബ് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും സംഘിടിപ്പിച്ചു. കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് സൂഷ്മ വളങ്ങൾ പ്രയോഗിക്കുന്നതിന്റെ പ്രായോഗിക പ്രദർശനവും നടത്തി.

മംഗലപുരം, മാണിക്കൽ ഗ്രാമ പഞ്ചായത്തുകളിൽ വികസിത ഭാരത സങ്കല്പ യാത്ര ചൊവ്വാഴ്ച (26 12.2023) എത്തും.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര മീനച്ചിൽ പഞ്ചായത്തിൽ പര്യടനം നടത്തി

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിൽ പര്യടനം നടത്തി.

മീനച്ചിൽ പഞ്ചായത്ത് ചെമ്പകശ്ശേരിൽ നടന്ന പരിപാടി മുൻ റബ്ബർ ബോർഡ് വൈസ് ചെയർമാനും അഖിലേന്ത്യ കർഷകമോർച്ച വൈസ് പ്രസിഡന്റുമായ അഡ്വ ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. എസ് ബി ഐ മാനേജർ ഹരിഹര സുബ്രമണ്യൻ അദ്ധ്യക്ഷനായിരുന്നു.

പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാർ എന്നിവർ ആശംസകളറിയിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെ വി കെ പ്രതിനിധി ഡോ ബിന്ദു പി. എസ്., പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി എന്നിവർ ക്ലാസുകൾ എടുത്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ സാമ്പത്തിക സാക്ഷരത വിദഗ്ധൻ ജെയിംസ് മാത്യു സ്വാഗതവും എസ് ബി ഐ പൂവരണി മാനേജർ വികാസ് വി. നായർ നന്ദിയും അറിയിച്ചു.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രഥമ ഗോത്രവർഗ്ഗപഞ്ചായത്തും വിദൂര ആദിവാസിഗ്രാമവുമായ ഇടമലക്കുടിയിലെ ദേവികുളത്തെ ക്യാമ്പ് ഓഫീസ് പരിസരത്താണ് യാത്ര എത്തിയത്.

ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി പരിപാടിയുടെ അധ്യക്ഷനായിരുന്നു. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.പി ഷണ്മുഖം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സെൽവരാജ്, നിമലാവതി, ചിന്താമണി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

മൂന്നാർ യൂണിയൻ ബാങ്ക് മാനേജർ കെ ഗോപാലകൃഷ്ണൻ സ്വാഗതമാശംസിച്ചു. എസ് ബി ഐ മൂന്നാർ ബ്രാഞ്ച് മാനേജർ ജിനീഷ് കെ.ജെ, ഇടമലക്കുടി പഞ്ചായത്ത് അസി. സെക്രട്ടറി എ.പി.സിറാജ്, യൂണിയൻ ബാങ്ക് മൂന്നാർ ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ ഹിമൽ വിജയൻ, എസ്.കതിരേശൻ, അഭിമന്നൻ എന്നിവർ പ്രസംഗിച്ചു.

നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ് യാത്ര പ്രയാണം നടത്തുന്നത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും പരിപാടിയുടെ ഭാഗമായി ഗോത്രനിവാസികളെ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു. സാജു പറവൂർ കലാപരിപാടികൾ അവതരിപ്പിച്ചു.