അളനാട്: സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്‌നോളജി നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് അളനാട് ഗവൺമെന്റ് യു പി സ്‌കൂളിൽ ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മോൺ ഡോ ജോസഫ് മലേപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, ഹെഡ്‌മിസ്ട്രസ് ബിന്ദു എം എൽ, ഫാ ജോസഫ് വാട്ടപ്പിള്ളിൽ, വിനോദ് ചെറിയാൻ, ജോജൻ തോമസ്, അഭിജിത്ത് ജെ റോയി എന്നിവർ പ്രസംഗിച്ചു. 31 ന് ക്യാമ്പ് സമാപിക്കും.