യർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പുകൾ സമാപിച്ചു. സംസ്ഥാനത്തെ 1457 ഹയർ സെക്കണ്ടറി സ്‌കൂളുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. 'മാലിന്യമുക്ത നവകേരളം' എന്നതായിരുന്നു ഈ വർഷത്തെ മുഖ്യ ആശയം. ലഹരിക്കെതിരായ പ്രതിരോധ ക്യാമ്പെയിനുകൾക്കൊപ്പം വിവിധ പദ്ധതികളും പ്രവർത്തനങ്ങളും സർഗാത്മക പ്രവർത്തനങ്ങളും ക്യാമ്പുകളിൽ സംഘടിപ്പിച്ചു. 'സമന്വയം 2023' എന്ന പേരിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ക്യാമ്പുകൾ വൻ വിജയമായിരുന്നു എന്നും ക്യാമ്പിൽ നടന്നു വന്ന പ്രവർത്തങ്ങൾക്ക് തുടർച്ച ഉണ്ടാവുമെന്നും സംസ്ഥാന കോ-ഓഡിനേറ്റർ ജേക്കബ് ജോൺ അറിയിച്ചു.

മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി സൗന്ദര്യവൽക്കരിക്കുന്ന 'സ്നേഹാരാമം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 1457 പ്രദേശങ്ങൾ നവീകരിച്ചു. പഞ്ചായത്ത് സംവിധാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയിൽ നവീകരിച്ച ഇടങ്ങളിൽ വിദ്യാർത്ഥികൾ ചുവർ ചിത്രങ്ങളും പൂന്തോട്ടങ്ങളും ഒരുക്കി.

'ഹരിതഗൃഹം' പദ്ധതിയിലൂടെ പുനരുപയോഗമൂല്യമുള്ള വസ്തുക്കൾ ഉപയോഗിച്ച് തുണി സഞ്ചികൾ, ചവിട്ടികൾ മുതലായ ഉപ്പന്നങ്ങൾ നിർമ്മിച്ച് വീടുകളിൽ എത്തിച്ച് നൽകി. സംസ്ഥാനത്തുടനീളം ഏഴ് ലക്ഷം ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു.

മാലിന്യമുക്തം, ലഹരിവിരുദ്ധം, രക്തദാനം എന്നീ ആശയങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'നാടറിയാം' ജനകീയ അരങ്ങുകൾ വഴി പൊതുഇടങ്ങളിൽ നൃത്ത സംഗീതശില്പം, നാടകം, ഫ്‌ളാഷ്‌മോബ് എന്നിവ രണ്ടായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചു.

മാലിന്യമുക്ത സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ ക്യാൻവാസുകൾ സ്ഥാപിച്ച് പൊതുജന പങ്കാളിത്തത്തോടെ സന്ദേശങ്ങളും മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു.

സന്നദ്ധ രക്തദാനരംഗത്ത് ഹയർ സെക്കന്ററി എൻ.എസ്.എസ്. കേരളാ പൊലീസിന്റെ സഹകരണത്തോടെ ഏറ്റെടുത്തിരിക്കുന്ന 'ജീവദ്യുതി പോൾബ്ലഡ്' പദ്ധതിയുടെ ഭാഗമായി വോളന്റിയർമാർ വീടുകളിൽ സന്ദർശനം നടത്തി ബോധവൽകരണം നൽകുകയും 'പോൾ ആപ്പ്' പരമാവധി പൊതുജനങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്തു നൽകുകയും ചെയ്തു. സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തിൽ പരം രക്തദാതാക്കളെ ആപ്പ് വഴി രജിസ്റ്റർ ചെയ്യിക്കാൻ കഴിഞ്ഞു.

വയോജനങ്ങളുടെ മനസികാരോഗ്യത്തിന് മുൻതൂക്കം നൽകുന്ന 'സ്നേഹസന്ദർശനം' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ ക്യാമ്പിങ് പ്രദേശത്തെ വയോജനങ്ങളെ ഗൃഹാന്തരീക്ഷത്തിൽ സന്ദർശിച്ച് അവർക്കൊപ്പം സമയം ചെലവഴിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിലൂന്നിയ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ലിംഗസമത്വം എന്ന സന്ദേശം വോളന്റിയർമാരിലെത്തിക്കാൻ കേന്ദ്രീകൃതമായ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്സൺ വഴി 'സമദർശൻ' എന്ന പേരിൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു. ശാസ്ത്രാഭിരുചിയും, മാനവീകതയും, അന്വേഷണത്വരയും വോളന്റിയർമാർക്ക് സ്വായത്തമാക്കാനുള്ള അവസരമായ 'ഭാരതീയം' പരിപാടി, അടിയന്തിര ഘട്ടങ്ങളിൽ സമചിത്തതയോടെയും സന്നദ്ധതയോടെയും മുന്നിട്ടിറങ്ങി ജീവരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഫയർ & റസ്‌ക്യൂ ഡിപ്പാർട്ടുമെന്റിന്റെ സേവനത്തോടുകൂടി സംഘടിപ്പിച്ച 'സന്നദ്ധം,' തൊഴിലുറപ്പ് തൊഴിലാളികളെ അടുത്തറിയാനും അവരുടെ തൊഴിൽ മേഖലയെയും പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാനും സംഘടിപ്പിച്ച സ്‌നേഹസംവാദം 'ഒപ്പം' എന്നിങ്ങനെ നിരവധി പദ്ധതികളും പരിപാടികളും ക്യാമ്പുകളിൽ സംഘടിപ്പിച്ചു.

ഓരോ വോളന്റിയർമാരും തങ്ങളുടെ ജീവിതാനുഭവങ്ങൾ, പ്രചോദിപ്പിച്ച വ്യക്തിത്വങ്ങൾ, ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ, അവയെ തരണം ചെയ്ത രീതികൾ, സ്വപ്നങ്ങൾ, പ്രതീക്ഷിക്കുന്ന സാമൂഹ്യമാറ്റങ്ങൾ, എൻ.എസ്.എസ്. സംബന്ധിച്ച അനുഭവങ്ങൾ തുടങ്ങിയവ പങ്കുവെച്ച സ്വയം ബോധന പരിപാടിയായ 'ഹ്യുമൻ ബുക്ക്' വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി