കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആലപ്പുഴ ജില്ലയിൽ മുതുകുളം ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. കേരളാ ഗ്രാമീൺ ബാങ്ക് മുതുകുളം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ബുദ്ധ സ്‌കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.

മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ മാളവ്യ അധ്യക്ഷ പ്രസംഗവും കേരളാ ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ സുരജിദത്ത് സ്വാഗത പ്രസംഗവും നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അംബുജാക്ഷി ടീച്ചർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൃഷി വിജ്ഞാൻ കേന്ദ്രയുടെ ഡോ. ശിവകുമാർ, ഫാക്ടിനെ പ്രതിനിധീകരിച്ച്  രേഷ്മ, പോസ്റ്റൽ ഡിപ്പാർട്‌മെന്റിന്റെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ജയചന്ദ്രൻ, ബി എൽ ബി സി സി കൺവീനർ അഞ്ജലി കെ എസ്, സാമ്പത്തിക സാക്ഷരതാ കൗൺസിലർ ജയകുമാർ, ഭാരത് ഗ്യാസിനെ പ്രതിനിധീകരിച്ചു ഷാജി തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

യോഗത്തിൽ ഗ്രാമീൺ ബാങ്ക് മുതുകുളം കെ സി സി സ്‌കീമുകളിലുള്ള ലോൺ അനുമതി പത്രങ്ങൾ വിതരണം ചെയ്തു. ഫാക്ട് പ്രതിനിധി ശ്രീമതി രേഷ്മ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ ഉപയോഗം എന്നിവ വിവരിച്ചു.

ഭാരത് ഗസ്സ് ഏജൻസി, പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും ചെയ്തു. ബി എൽ ബി സി കൺവീനർ പ്രാണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, ഭാരത് ഗ്യാസ്, ബി എസ് എൻ എൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ ലഭ്യമാക്കുന്ന കൗണ്ടറുകൾ തുറന്നു. ബി എൽ ബി സി കൺവീനർ അഞ്ജലി നന്ദി അറിയിച്ചു.

വികസിത് ഭാരത് സങ്കല്പ യാത്ര ഇടുക്കിയിലെ ശാന്തൻപാറയിൽ പര്യടനം നടത്തി
കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്ര ഇടുക്കിയിലെ ശാന്തൻപാറയിൽ പര്യടനം നടത്തി. യൂണിയൻ ബാങ്ക് ശാന്തൻപാറ ശാഖയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൂപ്പാറ ടൗണിൽ ചേർന്നസമ്മേളനം ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി ഉദ്ഘാടനം ചെയ്തു. യൂണിയൻ ബാങ്ക് ശാഖ മാനേജർ വിഷ്ണു കെ.മധു, ശാന്തൻപാറ ഗ്രാമപഞ്ചായത്ത് മെമ്പർ വനരാജ്, കേരള ബാങ്ക് പൂപ്പാറ ശാഖാ മാനേജർ വേണുഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പൂപ്പാറ ശാഖ പ്രസിഡന്റ് ജോയി ജോസഫ് കെ.വി.കെ സബ്ജക്ട് മാറ്റർ സ്‌പെഷലിസ്റ്റ് സുധാകർ സൗന്ദർരാജ്, സച്ചിൻ സാജു എന്നിവർ പ്രസംഗിച്ചു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി.

പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ്

പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള തങ്ങളുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു.