കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ വെള്ളൂർ പഞ്ചായത്തിൽ പര്യടനം തുടങ്ങി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശം. വെള്ളൂരിൽ നടന്ന പരിപാടി ഫാദർ മാത്യു കണ്ണാലയിൽ ഉദ്ഘാടനം ചെയ്തു. എസ് ബി ഐ ചിഫ് മാനേജർ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഖിത കുമാർ, ഭാരതീയ സ്റ്റേറ്റ് ബാങ്ക് മാനേജർ രഞ്ജിത് രാജ്, ഫാക്ട് പ്രതിനിധി അലീന ചാക്കോ, കെവികെ അസിസ്റ്റന്റ് പ്രൊഫസർ നവ്യ, കർഷക പ്രധിനിധി സാമ്പത്തിക സാക്ഷരത വിദഗ്ഥർ സിജമോൾ രാജേഷ്, ധന്യമോൾ കെ. എസ്. എന്നീവർ ക്ലാസുകൾ എടുത്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.