വികസിത ഇന്ത്യയ്ക്കായ് നമ്മുടെ ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥമായ് നിറവേറ്റണമെന്ന് കേന്ദ്ര കൃഷി - കർഷക ക്ഷേമ സഹമന്ത്രി  ശോഭ കരന്തലജെ പറഞ്ഞു. വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഭാ?ഗമായി തിരുവനന്തപുരം വർക്കല ചെറുന്നിയൂരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണനയാണ് കേന്ദ്രം നൽകുന്നത്.പദ്ധതി ആനുകൂല്യങ്ങൾ അർഹതയുള്ളവർക്ക് ലഭിക്കുന്നു എന്ന് വികസിത് ഭാരത് സങ്കൽപ്പ് യാത്രയിലൂടെ വീണ്ടും ഉറപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ പ്രതിസന്ധി കാരണം നിരവധി പേർ കൃഷി ഉപേക്ഷിക്കുമ്പോൾ കർഷകർക്ക് ആവശ്യമായ എല്ലാ സഹായവും വിവിധ പദ്ധതികളിലൂടെ കേന്ദ്രം ലഭ്യമാക്കുകയാണെന്നും ശ്രീമതി ശോഭ കരന്തലജെ പറഞ്ഞു.

ചടങ്ങിൽ ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 7 ഗുണഭോക്താക്കൾക്ക് പുതിയ പാചക വാതക കണക്ഷനുകൾ മന്ത്രി നേരിട്ട് വിതരണം ചെയ്തു. സങ്കൽപ്പ് പ്രതിജ്ഞയും എടുത്തു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവ് കല്യാണി മിശ്ര, എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ ദീപക് ലിം?ഗ് വാൾ, എസ് ബി ഐ (സാമ്പത്തിക ഉൾപെടുത്തൽ) തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ മാനേജർ  ബംഗാനിധി മാർത്ത, നബാർഡ് എ ജി എം  മിനു അൻവർ, തിരുവനന്തപുരം ഐ സി എ ആർ - കെ വി കെ മുതിർന്ന ശാസ്ത്രജ്ഞൻ  ബിനു സാം ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയും എടുത്തു. മുദ്രാ വായ്പ, കിസാൻ ക്രെഡിറ്റ് കാർഡ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ അനുമതി പത്രവും ഗുണഭോക്താക്കൾക്ക് കൈമാറി.

കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയെ കുറിച്ച് വിദ??ഗ്ദ്ധർ ക്ലാസ് എടുത്തു. ഡ്രോൺ പ്രദർശനവും ഒരുക്കിയിരുന്നു.കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവൺമെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം 'വികസിത് ഭാരത് സങ്കൽപ്പ് യാത്ര' നടക്കുന്നത്.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി

കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെത്തി. ഫെഡറൽ ബാങ്ക് ഇരട്ടയാർ ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ജിൻസൺ വർക്കി, ഫെഡറൽ ബാങ്ക് ഇരട്ടയാർ ബ്രാഞ്ച് മാനേജർ ആഷിൻ കുര്യൻ പോൾ, ഫെഡറൽ ബാങ്ക് കട്ടപ്പന ബ്രാഞ്ച് മാനേജർ ജസ്റ്റിൻ കെ സെബാസ്റ്റ്യൻ, യൂണിയൻ ബാങ്ക് ഈട്ടിത്തോപ്പ് ബ്രാഞ്ച് മാനേജർ ലിജൊ പി. ജോസ്, ഡൊമിനിക് ഇട്ടി ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ജോഷി മഹാത്മ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കി.

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും പരിപാടിയുടെ ഭാഗമായി കർഷകരെ പരിചയപ്പെടുത്തി.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിൽ

ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ എസ് എൻ ഡി പി ഹാളിൽ ഇന്ന് രാവിലെ കാനറ ബാങ്ക് പുന്നപ്ര ശാഖയുടെ ആഭിമുഖ്യത്തിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്ര പരിപാടി നടന്നു. കേന്ദ്ര ഗവൺമെന്റിന്റെ വികസന, ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥം നടക്കുന്ന യാത്രയുടെ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം മെമ്പർ ശ്രീ രേജിത് രാമചന്ദ്രൻ നിർവഹിച്ചു.

ലീഡ് ബാങ്ക് മാനേജർ അരുൺ അധ്യക്ഷനായി. എസ്‌ബിഐ അമ്പലപ്പുഴ ടെമ്പിൾ റോഡ് ശാഖ മാനേജർ രേഷ്മ, കൃഷി വിജ്ഞാൻ കേന്ദ്രയുടെ ഡോ ലേഖ, ഫാക്ടിനെ പ്രതിനിധീകരിച്ച്  രേഷ്മ, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നും സുജിലേഷ്, സാമ്പത്തിക സാക്ഷരത കൗൺസിലർ  നടരാജൻ, ആത്മ പ്രതിനിധി  റെജി വിവി, കാനറ ബാങ്ക് പുന്നപ്ര ശാഖയുടെ മാനേജർ  ദിലീപ് കുമാർ മുതലായവർ ചടങ്ങിനെ അഭിസംബോധന ചെയ്തു.

യോഗത്തിൽ ലീഡ് ബാങ്ക് മാനേജർ മുദ്ര യോജന(വായ്പ തുക -8 ലക്ഷം), പി എം എഫ് എം ഇ (വായ്പ തുക: 0.445ലക്ഷം) , തുടങ്ങിയ സ്‌കീമുകളിലുള്ള ലോൺ അനുമതി പത്രങ്ങൾ വിതരണം ചെയ്തു. കൂടാതെ സൗജന്യ ഗ്യാസ് വിതരണവും നടന്നു. നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ ഉപയോഗം എന്നിവ സംബന്ധിച്ച് വിവരിച്ചു.ബി എസ് എൻ എൽ, തപാൽ വകുപ്പ്, HLL ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും ചെയ്തു. സാമ്പത്തിക സാക്ഷരത കൗൺസിലർ നടരാജൻ സങ്കൽപ് പ്രതിജ്ഞ ചൊല്ലികൊടുത്തു.