കൊച്ചി: സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിലിന് ഭാരത കത്തോലിക്കാ വിശ്വാസി സമൂഹത്തിന്റെ ആശംസകൾ സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ നേർന്നു.

ഭാരത സഭയ്ക്കും പൊതുസമൂഹത്തിനും സീറോ മലബാർ സഭ നൂറ്റാണ്ടുകളായി പങ്കുവെക്കുന്ന ആത്മീയ സേവന ശുശ്രൂഷകൾ അഭംഗുരം തുടരുവാൻ ഊർജ്ജസ്വല നേതൃത്വം നൽകുവാനും പ്രതികൂല സാഹചര്യങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ച് പുതുജീവൻ പകർന്ന് സഭാമക്കളെ ആത്മീയ തീക്ഷ്ണതയിൽ മുന്നോട്ടുനയിക്കുവാനും മാർ റാഫേൽ തട്ടിലിന് സാധിക്കട്ടെ.

വിശ്വാസിസമൂഹത്തിൽ ഏറെ പ്രതീക്ഷകളേകി ഒരുമയോടും സ്വരുമയോടുംകൂടി ഒറ്റക്കെട്ടായി പ്രവർത്തനനിരതമാകുന്ന സഭാസിനഡിന്റെ ഐക്യവും കൂട്ടായ്മയും സഭയിൽ കൂടുതൽ നന്മകൾ വർഷിക്കട്ടെയെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.