പാലാ: പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോൺക്രീറ്റിംഗിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് പണികൾ പൂർത്തീകരിച്ചത്. സമ്മേളനത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, വിൻസന്റ് കണ്ടത്തിൽ, എബിൻ വാട്ടപ്പള്ളി, മാത്യു വെള്ളപ്പാട്ട്, ടോമി മാമ്പക്കുളം, ഷാജി വെള്ളാപ്പാട്ട്, ആന്റൂ വടക്കേൽ, കണ്ണൻ ആനത്താനത്ത്, മാനി മുളക്കൽ, മാണിച്ചൻ വയലിക്കളപ്പുര, ബിബി വാട്ടപ്പള്ളി, സാബു ഓലിക്കൽ, ജോർജ് കിഴക്കേത്തലിക്കൽ എന്നിവർ പ്രസംഗിച്ചു.