പാലാ: യുവതലമുറയെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വിമുക്തി മൊബൈൽ ബോധവൽക്കരണ വിഭാഗം സംഘടിപ്പിച്ച ജില്ലാതല പ്രചാരണ പരിപാടികളുടെ സമാപനം പാലാ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ നടത്തി. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ആനി എബ്രാഹം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി. സിബി മാത്യു പ്ലാത്തോട്ടം, പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ജോയ് കളരിക്കൽ, തോമസ് കുര്യാക്കോസ്, ഇ കെ ഹനീഫ, എക്‌സൈസ് വിമുക്തി മിഷൻ കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർ പ്രിയാ വി വി, മധു കെ ആർ, അരുൺ കുളമ്പള്ളിയിൽ, ജോജോ പ്ലാത്തോട്ടം, കോളേജ് യൂണിയൻ ചെയർമാൻ അരുൺ ആർ ആലക്കൽ, ഒ എ ഹാരിസ് എന്നിവർ പ്രസംഗിച്ചു.

ജനുവരി നാലിന് ചങ്ങനാശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നാരംഭിച്ചു 11 എക്‌സൈസ് റേഞ്ചുകളിലൂടെ വിവിധ സ്‌കൂളുകളിലും കോളജുകളിലും ലഹരി വിമുക്ത സന്ദേശം പരിപാടിയുടെ ഭാഗമായി പ്രചരിപ്പിച്ചു.