കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കല്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ കരമനയിലും പൂജപ്പുരയിലും ഇന്ന് (16 .01.2024) പര്യടനം നടത്തി.രാവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരമന ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കരമന കൗൺസിലർ മഞ്ജു ജി എസ് ഉദ്ഘാടനം ചെയ്തു.

എസ് ബി ഐ കരമന ശാഖാ മാനേജർ അരവിന്ദ്, റീജിയണൽ മാനേജർ മോഹൻകുമാർ, നെടുങ്ങാട് വാർഡ് മെമ്പർ കരമന അജിത്ത്, തിരുവനന്തപുരം അർബൻ എഫ് എൽ സി ആർ ഗിരീഷ് കുമാർ, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് തിരുവനന്തപുരം സൗത്ത് ഡിവിഷൻ ഡെവലപ്‌മെന്റ് ഓഫീസർ സജിത്ത്, എസ് ബി ഐ കരമന ശാഖാ അസിസ്റ്റന്റ് മാനേജർ രേഷ്മ രാജു എന്നിവർ സംസാരിച്ചു. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇൻഫർമേഷൻ അസിസ്റ്റന്റ് നിഖിത എ എസ് സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഉച്ചയ്ക്ക് ശേഷം യൂണിയൻ ബാങ്ക് പൂജപ്പുര ശാഖയിൽ നടന്ന പരിപാടി തിരുമല കൗൺസിലർ തിരുമല അനിൽ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ബാങ്ക് പൂജപ്പുര ശാഖ എസ് ഡബ്ല്യു ഒ മധു എസ് കെ, മാനേജർ മുകേഷ് പിള്ള, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് തിരുവനന്തപുരം സൗത്ത് ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അജിത്ത് കുര്യൻ, വ്യാപാരി വ്യവസായി പൂജപ്പുര യൂണിറ്റ് സെക്രട്ടറി ശരത് ചന്ദ്രൻ, തിരുവനന്തപുരം അർബൻ എഫ് എൽ സി ആർ ഗിരീഷ് കുമാർ, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് തിരുവനന്തപുരം സൗത്ത് ഡിവിഷൻ ഡെവലപ്‌മെന്റ് ഓഫീസർ സജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും വികസിത് ഭാരത് സങ്കല്പ് യാത്ര ഈ മാസം 25 വരെ പര്യടനം നടത്തും.

ലീഡ് ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്‌ഡേഷൻ സൗകര്യങ്ങൾ, HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്, കേന്ദ്ര സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വികസിത് ഭാരത് സങ്കല്പ് യാത്ര വാനും ഉണ്ടാകും.

നഗരത്തിലെ അടുത്ത വികസിത് ഭാരത് സങ്കല്പ് യാത്ര പരിപാടി നാളെ( (17.01.2024 ) മണക്കാട് (കാനറ ബാങ്ക്), പാപ്പനംകോട് (യൂണിയൻ ബാങ്ക് ) എന്നിവിടങ്ങളിൽ നടക്കും.

 

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ പീരുമേട്ടിലെത്തി

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച വികസിത് ഭാരത്
സങ്കൽപ്പ് യാത്ര തേയില തോട്ടം മേഖലയായ പീരുമേട് ഗ്രാമപഞ്ചായത്തിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പീരുമേട് ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പീരുമേട് എ.ബി.ജി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ്ജ് വളവി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിയണൽ ബിസിനസ് ഓഫീസർ ഗ്രീഷ്മ റിച്ചാർഡ് അദ്ധ്യക്ഷയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പീരുമേട് ശാഖാ മാനേജർ നിഥിൻ എസ്. നാഥ് സ്വാഗതം പറഞ്ഞു. കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞൻ ഡോ. സുധാകർ സൗന്ദരാജ് കേന്ദ്ര പദ്ധതികളുടെ വിശദീകരണം നടത്തി. ടീ ബോർഡ് പീരുമേട് ഡവലപ്‌മെന്റ് ഓഫീസർ രമ്യ എം.ബി മുഖ്യപ്രഭാഷണം നടത്തി.


പീരുമേട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ശശികല ശശി, പീരുമേട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ മണികണ്ഠൻ, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി ഡോ. ഗിന്നസ് മാടസ്വാമി, എഫ്.എ.സി.ടി പ്രതിനിധി ഗോകുൽ ഗോപി, ഗിന്നസ് സുനിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര പദ്ധതികളുടെ ഗുണഫോക്താക്കൾ മേരി കഹാനി മേരി ജുവാനി പരിപാടിയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേന്ദ്ര പദ്ധതികളെപ്പറ്റി പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി മുഖേന അർഹരായ ആറ് പേർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. ഇതോടൊപ്പം
സൗജന്യ ഗ്യാസ് കണക്ഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് ജോഷി മഹാത്മ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

പങ്കെടുത്ത എല്ലാവരും വികസിത് സങ്കൽപ്പ് പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വാഹനത്തിലെ വീഡിയോ പ്രദർശനം ഏറെ ശ്രദ്ധേയമായി.