തിരുവനന്തപുരം: കഴക്കൂട്ടം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഡാറ്റ്‌സി സ്‌കൂൾ ഫോർ സ്റ്റോറി ടെല്ലേഴ്‌സിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഡിസൈൻ ശിൽപ്പശാലയും മത്സരവും ഇന്ന് (ശനി) രാവിലെ 11 മണിക്ക് ആരംഭിക്കും. ഒരു മണി വരെയാണ് മത്സരം. തുടർന്ന് ശിൽപ്പശാലയും നടക്കും. ഡാറ്റ്‌സി സ്‌കൂൾ ഫോർ സ്റ്റോറി ടെല്ലേഴ്‌സിന്റേയും ഹുയോൺ ഇന്ത്യയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസൈൻ, അനിമേഷൻ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് നൈപുണ്യം വികസിപ്പിക്കാൻ വഴികാട്ടുന്ന ശിൽപ്പശാലയിൽ പ്രമുഖ ഡിസൈൻ, അനിമേഷൻ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കും. മത്സരത്തിലും ശില്പശാലയിലും വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്.

ഡിസൈൻ മത്സര വിജയിക്ക് ഹുയോൺ ടാബ്ലെറ്റ് സമ്മാനം ലഭിക്കും. ഹുയോൺ ഇന്ത്യയുടെ ഏറ്റവും പുതിയ ടാബ്ലെറ്റായ കാംവാസ് പ്രോയുടെ ഇന്ത്യയിലെ ആദ്യ ലോഞ്ചിങും നടക്കും. വിദ്യാർത്ഥികൾക്കായി കാംവാസ് പ്രോയുടെ ഡെമോയും ഒരുക്കിയിട്ടുണ്ട്. മാറുന്ന സാങ്കേതികവിദ്യക്കൊപ്പം മാറുന്ന കലയെ സംബന്ധിച്ചുള്ള ശില്പശാലയിൽ ടൂൺസ് സ്റ്റുഡിയോ ആർട്ട് ഡയറക്ടർ അനിൽകുമാർ എസ് എൻ, ടെക്നികളർ ഗെയിംസ് ആർട്ട് ഡയറക്ടർ വിചാർ ബി എൻ, ടൂൺസ് മീഡിയ 3ഡി പ്രൊഡക്ഷൻ വൈസ് പ്രസിഡന്റ് അനിൽ ജി നായർ, സെബു അനിമേഷൻ സീനിയർ കൺസെപ്റ്റ് ആർട്ടിസ്റ്റ് ശങ്കർ ഗണേശ്, പ്രയാൺ അനിമേഷൻ ഡയറക്ടർ ഷൈൻ ബോസ്, സെബു അനിമേഷൻ സി ജി സൂപ്പർവൈസർ ശ്രീനിവാസൻ സി സി, പ്രയാൺ അനിമേഷൻ സി ഇ ഒ വിനയൻ പ്രയാൺ എന്നിവർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 7012866007/ https://www.datsischool.com/artxtech