കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിലിന്റെ നേതൃത്വത്തിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ചു. ഇടപ്പള്ളി ട്രിനിറ്റി കാസാ സെന്ററിൽ നടന്ന മത്സരം തൃക്കാക്കര എംഎ‍ൽഎ ഉമാ തോമസ് ഉത്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ അധ്യക്ഷത വഹിച്ചു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽനിന്നും വിദ്യാർത്ഥികളെ അകറ്റിനിർത്താൻ ഇത്തരം ടൂർണമെന്റുകൾകൊണ്ട് സാധ്യമാകുമെന്ന് ഉമാ തോമസ് പറഞ്ഞു.

മുൻ ലയൺസ് ഇന്റർ നാഷണൽ ഡയറക്ടറും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയുമായ വി. പി നന്ദകുമാർ, സൺറൈസ് ഹോസ്പിറ്റൽ എം ഡി പർവീൻ ഹഫീസ്, മുൻ വനിതാ കമ്മീഷൻ മെമ്പർ പ്രൊഫ മോനമ്മ കോക്കാട്ട് എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്തു.

ആൺ കുട്ടികളുടെ വിഭാഗത്തിൽ ആരുഷ് എ, പത്തനംതിട്ട ഒന്നാം സ്ഥാനവും, അനെക്സ്, തിരുവനന്തപുരം രണ്ടാം സ്ഥാനവും, ദ്രുവ് എസ് നായർ, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ നിരഞ്ജന എൻ ഒന്നാം സ്ഥാനവും, അമേയ എ ആർ, തിരുവനന്തപുരം രണ്ടാം സ്ഥാനവും, പ്രാർത്ഥന എസ്, ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

16 മുതൽ 45 വയസ്സുള്ളവർക്കായി നടത്തിയ ഓപ്പൺ ചെസ്സ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നുമുള്ള അഭിജിത് എം, മാർത്താണ്ടൻ കെ.യു, മാർട്ടിൻ സാമൂവൽ എന്നിവർ യഥാക്രമം വിജയികളായി. ചടങ്ങിൽ ലയൺസ് മൾട്ടിപ്പിൾ പി ആർ ഒ ഡോ. സുചിത്രാ സുധീർ, ഡിസ്ട്രിക്ട് ഗവർണ്ണർമാരായ ഡോ. ബി. അജയകുമാർ, ഡോ. ബിനോ ഐ. കോശി, ഡോ. ബീനാ രവികുമാർ, ടോണി ഏനോക്കാരൻ, ടി. കെ. രജീഷ്, മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ശിവാനന്ദൻ, ഡിസ്ട്രിക്ട് പി ആർ ഒമാരായ അഡ്വ. ആർ. മനോജ് പാലാ, സുനിതാ ജ്യോതിപ്രകാശ്, മാർട്ടിൻ ഫ്രാൻസിസ്, ഫെബിനാ അമീർ, മോനമ്മ കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.