പാലക്കാട്: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ്-കെ.എസ്.ടി.എം പാലക്കാട് ജില്ല2024-2026 കാലയളവിലെ പ്രസിഡന്റായി ഫാറൂക്ക്.വി.ഐ യും ജനറൽ സെക്രട്ടറിയായി ബഷാർ കെ.എൻ.എംയും ട്രഷററായി ഡോ.അബ്ദുൾ ലത്തീഫ്.കെ യേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സുമയ്യ.എം.കെ ജോയിൻ സെക്രട്ടറി യായി സജിന.കെ എന്നിവരേയും തിരഞ്ഞെടുത്തു.സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി ഫാറൂക്ക് വി.ഐ,ബഷാർ കെ.എൻ.എം, ഹുസൈൻ.എൻ.കെ, ഡോ.നിഷാദ്, അഷ്‌റഫ്.സി, ഡോ.അബ്ദുൾ ലത്തീഫ്.കെ, മൊയ്തീൻ കുട്ടി.എം.എ, സുമയ്യ.എം.കെ, ബൽക്കീസ്.എം, സിദ്ധീഖ്.ടി.എ, പി.എസ്.അബൂ ഫൈസൽ, മുഹമ്മദ് മുസ്തഫ.പി എന്നിവരെ തിരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായി ബഷീർ.പി.എം, സിദ്ധീഖ്.ടി.എ, ഹുസൈൻ.എൻ.കെ,അബ്ദുസ്സലാം,യൂനുസ്സലീം.എസ്,മുഹമ്മദ് മുട്ടത്ത്, അഷ്‌റഫ്.സി, മുഹമ്മദ്.ഡി, ജലീൽ.എസ്, മുഹമ്മദലി.പി.എ, അബൂബക്കർ സിദ്ധീഖ്, ബൽക്കീസ്.എം, സുനിത.ഐ, ഹഫ്‌സ , തുടങ്ങിയവർ ഉൾപ്പെടുന്ന 19 അംഗ ജില്ലാകമ്മിറ്റിയും നിലവിൽ വന്നു. പാലക്കാട് ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന കെ.എസ്.ടി.എം പാലക്കാട് ജില്ലാ സമ്മേളനത്തിൽകെ.എസ്.ടി.എം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ.കെ.കെ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അബ്ദുൾ ലത്തീഫ്.ടി.ബി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഫാറൂഖ്.വി.ഐ സ്വാഗതവും ബഷാർ കെ.എൻ.എം നന്ദിയും പറഞ്ഞു.