തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന കായിക വിദ്യാലയങ്ങളിലേക്കും, അക്കാദമികളിലേക്കും 2024-25 അധ്യയന വർഷത്തേക്കുള്ള ഫുട്ബോൾ കുട്ടികളുടെ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി 5 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജി വി രാജ സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികളിലേക്ക് 8, 9,10, 11 ക്ലാസ്സുകളിലേക്കാണ് സെലക്ഷൻ.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ, സ്പോർട്സ് സർട്ടിഫിക്കറ്റ്, സ്പോർട്സ് ഡ്രസ്സ് തുടങ്ങിയവ സഹിതം അതാത് കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://dsya.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 8848898194, 9633289511, 9947598813