ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണ സമുച്ചയത്തിന് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ദേശീയഗാനാലാപനവും നടന്നു. രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി., ഫിനാൻസ് ഓഫീസർ ശ്രീകാന്ത് എസ്., നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ടി. പി. സരിത, എൻ. സി. സി ഓഫീസർ ഡോ. ലിഷ സി. ആർ. എന്നിവർ പ്രസംഗിച്ചു.