തിരുവനന്തപുരം : മഹാത്മാഗാന്ധിജിയുടെ 77മത് രക്തസാക്ഷിത്വദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളെജ് ചരിത്രവിഭാഗം മേധാവി ഡോ. എൻ. ഗോപകുമാരൻ നായർ പ്രഭാഷണം നടത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. അസി. ഡയറക്ടറും എഴുത്തുകാരനും സിനിമ ഗാന രചയിതാവുമായ ഡോ. ജിനേഷ്‌കുമാർ എരമം സംസാരിച്ചു. റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിത ആലപിച്ചു. അമ്പിളി ടി. കെ. സ്വാഗതവും പ്രസന്ന ആർ. ഐ. നന്ദിയും പറഞ്ഞു.