തിരുവനന്തപുരം : സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്പോർട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖില കേരള ടെന്നീസ് ടൂർണമെന്റ് ഫെബ്രുവരി 3 മുതൽ 9 വരെ കുമാരപുരത്തുള്ള കേരള ടെന്നീസ് അക്കാദമിയിൽ വെച്ച് നടക്കും. ഇൻകെൽ ആണ് ടൂർണമെന്റ് സ്‌പോൺസർ ചെയ്യുന്നത്.

പുരുഷന്മാർ, സ്ത്രീകൾ, ജൂനിയർ ആൺകുട്ടികൾ/പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായി 12,14,16, 18 വയസിൽ താഴെയുള്ളവർക്ക് സിംഗിൾസ്, ഡബിൾസ്, വെറ്ററൻസ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. പുരുഷ/ സ്ത്രീ/ ജൂനിയർ വിഭാഗങ്ങളിലെ മത്സര വിജയികൾക്ക് ആകെ 1,20,000 രൂപ സമ്മാനത്തുകയായി ലഭിക്കും.