മാരാമൺ: മാരാമൺ കൺവെൻഷനോടനുബന്ധിച്ച് റിട്രീറ്റ് സെന്ററിൽനടന്ന ചടങ്ങിൽ അമേരിക്കൻ മലയാളിയായ റോയി സിതോമസിന്റെ പ്രഥമ പുസ്തകം ''ഫാമിലി ആൻഡ് സ്പിരിച്ച്വാലിറ്റി'' ,റൈറ്റ്. റവ. ഡോ. തിയഡോഷ്യസ് മാർതോമ്മ വലിയമെത്രാപൊലീത്ത അഭിവന്ദ്യ ബിഷപ്പ് റൈറ്റ്. റവ. സഖറിയാസ്മാർ അപ്രേമിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.

കുടുംബങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന ആഴമേറിയധ്യാന ചിന്തകളടങ്ങിയ ഈ പുസ്തകം, തലമുറയിൽ നിന്ന്തലമുറയിലേക്ക് കൈമാറാൻ കഴിയുന്ന അപൂർവ്വ നിധിയായി
തീരട്ടെയെന്നും, റോയി സി തോമസിന്റെ ഈ പരിശ്രമം ധാരാളംപേർക്ക് പ്രചോദനമാകട്ടെയെന്നും, കുടുംബങ്ങളുടെവിശുദ്ധീകരണത്തിന് ഇത് കാരണമാകട്ടെയെന്നും വലിയമെത്രാപൊലീത്ത പറഞ്ഞു. ' വായിച്ചു വലിച്ചെറിയുന്നപ്രസിദ്ധീകരണ പ്രളയത്തിൽ സൂക്ഷിച്ചു വെയ്ക്കാനുതകുന്ന നല്ലപാഠങ്ങളടങ്ങിയതാണ് ഈ പുസ്തകമെന്ന് , പുസ്തകത്തിന്
ആമുഖക്കുറിപ്പെഴുതിയ വേൾഡ് പീസ് മിഷൻ ചെയർമാനും ,സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫൻ ആശംസകൾ നേർന്നു.