കോട്ടയം:- നിരവധിയായ വാഗ്ദാനങ്ങളും, പ്രഖ്യാപനങ്ങളും നടത്തി ഭരണകൂടങ്ങളും, രാഷ്ട്രീയ നേതൃത്വങ്ങളും, ജനപ്രതിനിധികളും കർഷകരെ വഞ്ചിക്കുകയാണന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കൺവീനർ അഡ്വ. വി സി സെബാസ്റ്റ്യൻ.

ഇവർക്കെതിരെ സംഘടിച്ച് ഒറ്റക്കെട്ടായി പ്രതികരിച്ചില്ലങ്കിൽ സ്വന്തം നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്ന ദുർവിധിയെ കർഷകർ നേരിടേണ്ടി വരും. നിയമങ്ങൾ സൃഷ്ടിച്ചും നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തും കർഷകരുടെ രക്ഷകരാകേണ്ട ജനപ്രതിനിധികൾ സൃഷ്ടിക്കുന്ന ചതിക്കുഴികളും, ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ് ഇന്ന് കർഷകരെ ഗുരുതരമായ പ്രതിസന്ധിയിലാക്കിരിക്കുന്നതെന്നും, ഡൽഹി കർഷക പ്രക്ഷോഭം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.

രണ്ടാം കർഷക പ്രക്ഷോഭമായ ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയപ്പോൾ അറസ്റ്റ് ചെയ്ത് ബലം പ്രയോഗിച്ച് നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനറും കർഷക വേദി ചെയർമാനും വൺ ഇന്ത്യ വൺ പെൻഷൻ ചെയർമാനുമായ റോജർ സെബാസ്റ്റ്യന് കോട്ടയം റയിൽവേ സ്റ്റേഷനിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു വി സി സെബാസ്റ്റ്യൻ.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എഫ്.ആർ.പി.എസ്.ദേശീയ ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ജനറൽ കൺവീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ, നെൽക്കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ ലാലി, ഒ.ഐ. ഒ.പി. രക്ഷാധികാരി സുജി മാസ്റ്റർ കർഷകവേദി വൈസ് ചെയർമാൻ ടോമിച്ചൻ സ്‌കറിയ ഐക്കര, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ട്രഷറർ ജിന്നറ്റ് മാത്യം, വൈസ് ചെയർമാൻ ജോർജ് സിറിയക്, കൺവീനർ സിറാജ് കൊടുവായൂർ, കോട്ടയം ജില്ലാ ചെയർമാൻ ജോസഫ് തെള്ളിയിൽ, വിവിധ സംഘടനാ നേതാക്കളായ ബിജോ മാത്യം, സിറിയക് കുരുവിള, അപ്പച്ചൻ ഇരുവേലിൽ, ജറാർഡ് ആന്റണി, ക്ലമന്റ് കരിയാപുരയിടം, വിജയൻ കൊരട്ടിയിൽ, തുടങ്ങിയവർ സംസാരിച്ചു. റോജർ സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി

5