തിരുവനന്തപുരം . 'സമത്വത്തെ നിലനിർത്താനുള്ള സംവിധാനമായി ഭരണനിർവഹണവും വിദ്യാഭ്യാസവും മാറണമെന്നും അതിലൂടെ മാത്രമേ സാമുഹ്യ നീതി പാലിക്കപ്പെടുകയുള്ളൂ യെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് കഴിഞ്ഞ രണ്ട് ദിനങ്ങളിലായി തീരുവനന്തപുരത്ത് നടന്ന അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേർസ് (അസറ്റ് ) ദശവാർഷിക സമ്മേളനത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന ചെയർമാൻ K ബിലാൽ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് പുതിയ സംസ്ഥാന നേതൃത്വ പ്രഖ്യാപനം നിർവഹിച്ചു.

നേതൃത്വത്തിലേക്ക്എസ്.കമറുദ്ദീൻ ചെയർമാൻ / വൈ. ഇർഷാദ് - ജനറൽ കൺവീനർ / നിഷാദ് മുഹമ്മദ് - ട്രഷറർ എന്നിവർ സ്ഥാനമേറ്റു.പ്രേമ ജി പിഷാരഡി , ജ്യോതിവാസ് പറവൂർ, അർച്ചന, മഹ്ബൂബ് ഖാൻ പൂവാർ , ഷാജഹാൻ, സി പി രഹ്ന ടീച്ചർ, ഡോ.സതീഷ് കുമാർ, അനസ് വി എന്നിവർ അഭിവാദ്യ പ്രഭാഷണം നിർവഹിച്ചു.