ഥകളിയുടെ സമസ്ത മേഖലകളിലും കൃതഹസ്തത നേടി അരങ്ങു നിറഞ്ഞുനിന്ന് സമുചിത മേളപ്രയോഗം നടത്തി കഥകളിയുടെ മേളത്തിന്റെ പുത്തൻ ശൈലീവല്ക്കരണം അടയാളപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റ് ഫെബ്രുവരി 24നു ഒരുക്കുന്ന അനുസ്മരണചടങ്ങിലും തുടർന്ന് നടക്കുന്ന കഥകളിയുടെ (''കിരാതം'') വിജയത്തിലേക്ക് കലാസ്വാദകരെ സാദരം ക്ഷണിക്കുന്നു.

ഫെബ്രുവരി 24നു വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രുസ്ടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അനുസ്മരണ യോഗത്തിൽ  എം ജെ ശ്രീചിത്രൻ സ്മൃതിഭാഷണം നടത്തും. സുപ്രസിദ്ധ ചലച്ചിത്ര ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി,  കണ്ണൻ പരമേശ്വരൻ,  വി വി രാജ,  ടി കെ അച്യുതൻ, കെ ബി രാജാനന്ദ് തുടങ്ങിയ വിശിഷ്ടവ്യക്തികൾ പങ്കെടുക്കും.  വി വി രാജ രചിച്ച അഭിനയ ഹസ്തങ്ങൾ നാമവും രൂപവും എന്ന പുസ്തകം അന്ന് പ്രകാശനം ചെയ്യുന്നു,

2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു. വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ് ജൂലൈ 09നും, ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്റ്റംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 13നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ഡിസംബർ 21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നു, ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20 നും, മാവേലിക്കര കഥകളി ആസ്വാദക സംഘം ഫെബ്രുവരി 18നും അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു.