തിരുവനന്തപുരം: ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദ വിദ്യാർത്ഥികൾക്ക് അസാപ് കേരളയും മേവൻ സിലിക്കണും ചേർന്ന് വിഎൽഎസ്ഐ എസ്ഒസി ഡിസൈനിൽ മൂന്നു ദിവസം നീളുന്ന സൗജന്യ ഓൺലൈൻ പരിശീലന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെ കുറിച്ച് കൂടുതൽ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാർട്ട് ലേൺ പദ്ധതിയുടെ ഭാഗമായുള്ള ഈ ശിൽപ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതൽ 26 വരനെ നടക്കുന്ന ശിൽപ്പശാലയിൽ 2000 വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. താല്പര്യമുള്ളവർ https://connect.asapkerala.gov.in/events/10985 എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 22. കൂടുതൽ വിവരങ്ങൾക്ക്: ഇമെയിൽ outreach@asapkerala.gov.in, ഫോൺ 7893643355.

ഈ രംഗത്തെ മുൻനിര പരിശീലകരായ മേവൻ സിലിക്കണിൽ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ചിപ്പ് ഡിസൈനിങ്ങിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ശിൽപ്പശാല സഹായിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരളയും മേവൻ സിലിക്കണും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിൽ ബിഇ/ബിടെക് വിദ്യാർത്ഥികൾക്കും ഇലക്ട്രോണിക്സ്/എംഎസ്.സി ഇലക്ട്രോണിക്സിൽ എം.ടെക്/എം.എസ്. രണ്ട്, മൂന്ന്, നാല് അധ്യയന വർഷങ്ങളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടാതെ, വിഎൽഎസ്ഐ ഡിസൈനിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കും ഈ വർക്ഷോപ്പിൽ പങ്കെടുക്കാവുന്നതാണ്.