യക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലെ കുട്ടികളെ ബോധവത്കരിക്കുന്നതിനു വേണ്ടി കേരള സർക്കാരിന്റെ പദ്ധതിയായ ഉയിർപ്പ് കലാജാഥയ്ക്ക് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സ്വീകരണം നൽകി. കലാജാഥയുടെ ഭാഗമായി ക്യാമ്പസിൽ തെരുവ് നാടകം അവതരിപ്പിച്ചു. സർവ്വകലാശാലയിലെ ലഹരി വിരുദ്ധ സമിതിയും നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. അജിത് കുമാർ കെ. വി., ഡോ. സരിത ടി. പി., ഡോ. ജെൻസി എം., ഡോ. കെ. എൽ. പത്മദാസ്, പ്രജിഷ, ധന്യ, മിഥുൻ കെ. വി. എന്നിവർ പ്രസംഗിച്ചു.